ജിഷ വധം: സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കും
text_fieldsകൊച്ചി: ജിഷ വധക്കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കും. വിചാരണക്ക് മുമ്പും വിചാരണ ഘട്ടത്തിലും കേസുമായി ബന്ധപ്പെട്ട നടപടികള്‍ പഴുതടച്ചതാക്കാന്‍ ലക്ഷ്യമിട്ടാണിത്. ആദ്യ പടിയായി ക്രിമിനല്‍ കേസുകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഉയര്‍ന്ന അഭിഭാഷകരുമായി അന്വേഷണ സംഘാംഗം ചര്‍ച്ച നടത്തി. നേരത്തേ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കൊലപാതക കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച് പരിചയമുള്ള അഭിഭാഷകരുള്‍പ്പെടെയുള്ളവരുമായാണ് ചര്‍ച്ച നടത്തിയത്.
അമീറുല്‍ ഇസ്ലാമിന്‍െറ ആദ്യ ഭാര്യയുടെ മകന്‍ കസ്റ്റഡിയില്‍
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ആദ്യ ഭാര്യയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 19കാരനായ യുവാവിനെ പെരുമ്പാവൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി ഇയാള്‍ അടുത്ത സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം അമീര്‍ ധരിച്ച വസ്ത്രവും ആയുധവും താമസസ്ഥലത്തുനിന്ന് മാറ്റിയത് ഇയാളാണെന്ന് പൊലീസ് സംശയിക്കുന്നു.
43കാരിയായ ആദ്യ ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ളെങ്കിലും ഇവരുടെ മുന്‍ വിവാഹബന്ധത്തിലെ മകനുമായി അമീര്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇയാള്‍ അമീറിനെ കാണാന്‍ താമസസ്ഥലത്ത് ഇടക്കിടെ വരാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.