നോമ്പെടുക്കാന്‍ ഈ ഭാരം തടസ്സമല്ല
text_fieldsകൊല്ലം: ഇവരുടെ നോമ്പിന് ഇരട്ടിക്കൂലിയാണ്; നോമ്പ് ദിവസത്തെ ഉച്ചവെയിലിലും വിയര്‍പ്പുനിറഞ്ഞ സായാഹ്നങ്ങളിലുമെല്ലാം ഇവരുടെ ചുമലില്‍ ധാന്യങ്ങള്‍ നിറച്ച ചാക്കുകളാണുണ്ടാവുക. ഉപജീവനമാണ് പ്രധാനമെങ്കിലും അതിനുമപ്പുറം ഇവര്‍ വില കല്‍പ്പിക്കുന്നത് പുണ്യമാസത്തിലെ നോമ്പിനെ. വ്രതശുദ്ധിയുടെ നിറവില്‍ ഭാരം തൊഴിലാളികള്‍ക്ക് ഒരു പ്രശ്നമേ ആകുന്നില്ല. കൊല്ലം കമ്പോളത്തിലെ ലോഡിങ് തൊഴിലാളികളില്‍ അധികവും നോമ്പെടുത്താണ് കയറ്റിറക്ക് ജോലികള്‍ ചെയ്യുന്നത്.
ഇതില്‍ പ്രായവും ട്രേഡ് യൂനിയന്‍ വേര്‍തിരിവുമില്ല. രാവിലെ ആരംഭിക്കുന്ന ചുമട്, മറിപ്പ് ജോലികള്‍ വൈകീട്ട് വരെ നീളും. ഉച്ചക്ക് നമസ്കാരത്തിനായാണ് ജോലിക്ക് അവധി നല്‍കുക. വീണ്ടും ചാക്കുകെട്ടുകള്‍ക്കിടയിലേക്കിറങ്ങും. 74 കിലോയോളം തൂക്കം വരുന്ന അരിചാക്കുകള്‍ ക്ഷീണം വകവെക്കാതെ ലോറികളില്‍നിന്നും ഗോഡൗണുകളിലേക്കും കടകളിലേക്കും നിഷ്പ്രയാസം ചുമന്ന് മാറ്റും. നോമ്പില്ലാത്തവരും ഇതര മതസ്ഥരായ തൊഴിലാളികളും നോമ്പുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളംകുടിക്കുകയോ പുകവലിക്കുകയോ പോലും ചെയ്യാറില്ളെന്ന് നോമ്പുകാര്‍ പറയുന്നു.
ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ടെങ്കിലും വിശ്വാസം അതിനെ മറികടക്കുമെന്ന് തൊഴിലാളികള്‍. കമ്പോളത്തിന് അടുത്തുള്ളവര്‍ തൊട്ടടുത്തുള്ള പള്ളികളിലും ദൂരെയുള്ളവര്‍ വീടുകളിലത്തെിയുമാണ് നോമ്പുതുറക്കുന്നത്. റമദാനിലെ നോമ്പ് തങ്ങളുടെ ജോലിയെ ഒരു തരത്തിലും ബാധിക്കാറില്ളെന്ന് പായിക്കട റോഡിലെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഇറക്ക് -അടുക്ക് സെന്‍ററില്‍ എത്തിയ തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു. ഇവിടെ ഒരു റൂമില്‍തന്നെയാണ് ഇരുയൂനിയന്‍െറയും സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.