യോഗയിൽ പ്രാർഥനാ ഗീതം ആലപിച്ചത് സർക്കാറിന്‍റെ അറിവോടെയല്ല -കോടിയേരി
text_fieldsതിരുവനന്തപുരം: യോഗ സമയത്ത് പ്രാർഥനാ ഗീതം ആലപിച്ചത് സർക്കാറിന്‍റെ അറിവോടെയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത് അംഗീകരിക്കാനാകാത്ത ചിലരാണ് സര്‍ക്കാറിനെ അസ്ഥിര പെടുത്താന്‍ ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഓരോന്ന് കെട്ടി ചമക്കുകയും ബി.ജെ.പി അത് ഏറ്റ് പിടിക്കുകയുമാണ്. അത്യന്താപേഷിതമായ പദ്ധതികളില്‍ പരിസ്ഥിതി മൗലികവാദം ഉപേക്ഷിക്കണം. വികസനവും പരിസ്ഥിതിയും ഒരുമിച്ച് പോകണം. പശ്ചാത്തല വികസനത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം പോലുമത്തെിയിട്ടില്ല. നാലുവരി പാത പശ്ചാത്തല വികസനത്തില്‍ അടിസ്ഥാന ഘടകമാണ്. നാലും ആറും വരി പാതകള്‍ സംസ്ഥാനത്തിന്‍െറ വ്യത്യസ്ത അതിര്‍ത്തികളില്‍ വന്ന് നില്‍ക്കുകയാണ്. ഇവിടെ ഭൂമി ഏറ്റത്തെ് നല്‍കാന്‍ കഴിയാഞ്ഞതാണ് പ്രശ്നം. എണ്‍പത് ശതമാനം ഭൂമി ഏറ്റെടുത്ത് നല്‍കിയാലെ ടെണ്ടര്‍ നടപടിയെടുക്കൂ എന്ന കേന്ദ്ര നിലപാട് പിണറായി കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അറുപത് ശതമാനമെന്നായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ജനപങ്കാളിത്തത്തോടെ ഉറപ്പാക്കാന്‍ കഴിയണം. ഇതിന് സര്‍ക്കാറിനെ സഹായിക്കാന്‍ തദ്ദേശ ഭരണ സമിതികള്‍ ഉള്‍പടെ മുന്നോട്ട് വരണമെന്നും അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.