നന്മയുള്ളവർക്കുള്ളതാണ് റമദാൻ
text_fieldsഎല്ലാവര്‍ക്കും നോല്‍ക്കാന്‍ അവകാശപ്പെട്ട ഒന്നാണോ റമദാനിലെ വ്രതം. ‘അല്ല’ എന്ന ഉറച്ച അഭിപ്രായമാണ് എനിക്കുള്ളത്. അര്‍ഹതപ്പെട്ടവര്‍ക്കുള്ളതാണ് റമദാന്‍. ഉള്ളില്‍ നന്മയുള്ളവര്‍ക്കുള്ളതാണ് റമദാന്‍. ദൈവത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നവര്‍ക്കുള്ളതല്ല റമദാന്‍. മറ്റുള്ളവരെ അകാരണമായി വേദനിപ്പിക്കുന്നവര്‍ക്കുള്ളതല്ല റമദാന്‍. സര്‍വവ്യാപിയായ അല്ലാഹു, പല പേരുകളില്‍ അറിയപ്പെടുന്നു. എന്നാല്‍, അല്ലാഹു അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത് പരമകാരുണ്യവാന്‍ എന്ന പേരിലാണ് എന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍, കാരുണ്യത്തിന്‍െറ അര്‍ഥമറിയാത്തവര്‍ക്ക് അര്‍ഹതപ്പെട്ടതാണോ ഈ പുണ്യദിനങ്ങള്‍? ഒരു സ്വയം പരിശോധനക്കുള്ള സമയമാണിത്.
ഒരു മനുഷ്യന് രണ്ടു കമാന്‍ഡുകള്‍ ഉണ്ട്. ഒന്ന് ഇന്നര്‍ കമാന്‍ഡ്, ഉള്‍വിളി എന്നുപറയുന്നതിതാണ്. അത് ദൈവത്തിന്‍റെ ആജ്ഞയാണ്. രണ്ടാമത്തേത് ഒൗട്ടര്‍ കമാന്‍ഡ്. മോഷ്ടിക്കാന്‍പോകുന്ന ഒരാളുടെ ഇന്നര്‍ കമാന്‍ഡ് പറയുന്നത് നീ മോഷ്ടിക്കരുത്, നീ ചെയ്യുന്നത് അധര്‍മമാണ്, അനീതിയാണ് എന്നാണ്. ഒൗട്ടര്‍ കമാന്‍ഡ് പറയുന്നത് നീ മോഷ്ടിക്ക്, നിനക്ക് നിന്‍റെ ആഡംബരത്തിനും മറ്റും പണം വേണ്ടേ. നീ ഒൗട്ടര്‍ കമാന്‍ഡിനെ അനുസരിക്കൂ എന്നാണ്.
ദൈവത്തിന്‍റെ ആജ്ഞയായ ഇന്നര്‍ കമാന്‍ഡിനെ മാറ്റിനിര്‍ത്തി അവന്‍ ഒൗട്ടര്‍ കമാന്‍ഡിനെ അനുസരിക്കുന്നു. ഇയാള്‍ക്കുള്ളതല്ല റമദാന്‍. ദൈവത്തിന്‍റെ ആജ്ഞ അനുസരിക്കുന്നവര്‍ക്കുള്ളതാണ് ഈ പരിപാവനമായ പുണ്യദിനങ്ങള്‍. പട്ടിണിയായ ഒരു വയറെങ്കിലും നിറക്കാനാവാത്ത ഒരാള്‍ക്ക് വ്രതത്തിന് അവകാശമില്ല. വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം നല്‍കാത്തവന് നോല്‍ക്കാനുള്ളതല്ല ഇത്.
ഒരുമാസക്കാലം ‘പട്ടിണി’ കിടക്കുന്നതില്‍ എനിക്കു വിശ്വാസമില്ല. പലപ്പോഴും എനിക്കു തോന്നിയത് സാധാരണ ദിവസത്തേക്കാള്‍ ഈ ദിവസങ്ങളിലാണ് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതെന്നാണ്.
സത്യവും അതുതന്നെ. ഭക്ഷണം കഴിക്കുന്ന സമയം മാത്രമാണ് മാറുന്നത്. മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി ആഗ്രഹിച്ചിരുന്നത് ഇതായിരുന്നോ എന്ന് ചിന്തിച്ചു നോക്കുക. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ നടത്തുന്ന ഇഫ്താര്‍ സല്‍ക്കാരങ്ങള്‍ റമദാന്‍ വ്രതത്തിന്‍റെ സത്ത ചോര്‍ത്തുന്നതല്ലേ എന്ന് ആലോചിക്കേണ്ട സമയമാണിത്. പരമകാരുണ്യവാനായ അല്ലാഹുവിന്‍റെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കല്‍പനകള്‍ക്ക് വിധേയമായ ഒരു റമദാന്‍ ഇവിടെ ഉണ്ടാകണം. ആര്‍ഭാടങ്ങളും ധാരാളിത്തവും വെടിഞ്ഞ് ലാളിത്യം നിറഞ്ഞ ഒരു റമദാന്‍. വേദനിക്കുന്നവരുടെ കണ്ണീരുതുടക്കുന്ന, വിശക്കുന്നവരുടെ വിശപ്പകറ്റുന്ന പുണ്യാത്മാക്കള്‍ക്ക് മാത്രമാകണം വിശുദ്ധിയും പവിത്രവും നിറഞ്ഞ റമദാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.