പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനമില്ല –കേന്ദ്ര ജലവിഭവമന്ത്രി
text_fieldsന്യൂഡല്‍ഹി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ നടപ്പാക്കില്ളെന്ന് കേന്ദ്രം. സംസ്ഥാനത്തിന്‍െറ അനുമതിയില്ലാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യില്ളെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ ഉറപ്പുനല്‍കിയതായി സംസ്ഥാന ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. നദീ സംയോജന പദ്ധതിയില്‍നിന്ന് പമ്പ-അച്ചന്‍കോവിലിനെ ഒഴിവാക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. അച്ചന്‍കോവില്‍-പമ്പ നദികളില്‍ ആവശ്യത്തില്‍ അധികമുള്ള വെള്ളമില്ളെന്ന് ഐ.ഐ.ടി ഡല്‍ഹിയും സി.ഡബ്ള്യു.ആര്‍.ഡി.എമ്മും നടത്തിയ പഠനങ്ങളില്‍ വ്യക്തമായതാണ്.
എന്നാല്‍, ബാരാപോള്‍-കാവേരി നദീ സംയോജനം ഏതെങ്കിലും സംസ്ഥാനത്തിന്‍െറ വിഷയമായി പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളപട്ടണം വരെ എത്തുന്ന നദിയിലെ വെള്ളം കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്നുണ്ട്. കര്‍ണാടകം വെള്ളം തടഞ്ഞാല്‍ പഴശ്ശി ജലസേചനപദ്ധതിയെ ദോഷകരമായി ബാധിക്കും. കാവേരിയില്‍നിന്ന് 99.8 ടിഎം.സി വെള്ളം കേരളത്തിന് കിട്ടേണ്ടതുണ്ട്. ഈ നിലപാടില്‍നിന്ന് പിന്നോട്ടില്ളെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.