തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് –സി.എന്‍. ബാലകൃഷ്ണന്‍
text_fieldsതൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണന്‍. കാരണം അന്വേഷിക്കുന്നത് സംസ്ഥാനതലത്തില്‍നിന്ന് തുടങ്ങണം. ഉത്തരവാദികളെ മാറ്റിനിര്‍ത്തണം. അതില്‍ താന്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ തന്നെയും മാറ്റിനിര്‍ത്തണം. തെരഞ്ഞെടുപ്പുതോല്‍വി സംബന്ധിച്ച് പരിശോധിക്കാന്‍ ചൊവ്വാഴ്ച തൃശൂരില്‍ എത്തിയ കെ.പി.സി.സി ഉപസമിതി അംഗങ്ങളോട് തന്നെപ്പറ്റി ഉന്നയിക്കപ്പെട്ട പരാതികളോട് പ്രതികരിക്കുകയായിരുന്നു, ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന സി.എന്‍. ബാലകൃഷ്ണന്‍.
പൊട്ടിത്തെറിച്ചും വാക്കുകള്‍ ഇടറിയും വികാരാധീനനായാണ് സി.എന്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ ഗൂഢാലോചനയാണ്. 25,000 വോട്ടിന്‍െറ ഭൂരിപക്ഷം കിട്ടുമെന്ന് വീമ്പിളക്കിയവര്‍ക്ക് കുറഞ്ഞ ഭൂരിപക്ഷമേ കിട്ടിയുള്ളൂ എന്നതിന്‍െറ ജാള്യത മറക്കാനാണ് ആരോപണമെന്ന്, അനില്‍ അക്കരയുടെ പേര് പരാമര്‍ശിക്കാതെ സി.എന്‍ വിമര്‍ശിച്ചു. പത്മജയെ സ്ഥാനാര്‍ഥിയാക്കിയത് ആരാണെന്ന് അദ്ദേഹം ചോദിച്ചു.
സ്ഥാനാര്‍ഥികളെ അടിച്ചേല്‍പിക്കുകയായിരുന്നു. തോല്‍വിയുടെ കാരണം സംസ്ഥാന നേതൃത്വം അന്വേഷിക്കണം. 60 വര്‍ഷം പിന്നിട്ടതാണ് തന്‍െറ പൊതുപ്രവര്‍ത്തനമെന്നും സി.എന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.