സംഘടനാതെരഞ്ഞെടുപ്പ് രീതിക്കെതിരെ യൂത്ത് കോണ്‍ഗ്രസില്‍ രൂക്ഷവിമര്‍ശം
text_fieldsതിരുവനന്തപുരം: സംഘടനാതെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തി സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കതീതമായിപുന$സംഘടിപ്പിക്കണമെന്ന് ആവശ്യം. കെ.പി.സി.സി യുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് രീതിയും സംഘടനാസംവിധാനങ്ങളും സംഘടനക്ക് ദോഷമായി. യോഗത്തിലെ വികാരം രാഹുല്‍ഗാന്ധിയെ ധരിപ്പിച്ച് ആവശ്യമായത് ചെയ്യുമെന്ന് യോഗത്തില്‍ സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അറിയിച്ചു. കഴിവുള്ളവര്‍ക്ക് സംഘടനയുടെ നേതൃത്വത്തിലത്തൊന്‍ ഗ്രൂപ് തടസ്സമാകരുതെന്ന് അവര്‍ പറഞ്ഞു.
സംഘടനാതെരഞ്ഞെടുപ്പ് രീതി കാരണം ഭാരവാഹികള്‍ തമ്മില്‍ മിണ്ടാട്ടമില്ലാത്ത സാഹചര്യമാണ്. പല കമ്മിറ്റികളും നിര്‍ജീവമാണ്. സംഘടനയെ ചലിപ്പിക്കാന്‍ ഇത്തരം കമ്മിറ്റികളെല്ലാം താഴത്തേട്ടുമുതല്‍ പുന$സംഘടിപ്പിക്കണം. കഴിഞ്ഞ രണ്ടുതവണയും ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പാണ് തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത്. അതിന്‍െറ ദോഷങ്ങളുമുണ്ട്. തല്‍ക്കാലം നോമിനേഷനിലൂടെ ഭാരവാഹികളെ നിശ്ചയിക്കുകയും അവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. നിലവിലെ പാര്‍ലമെന്‍റ് കമ്മിറ്റികള്‍ക്ക് പകരം ജില്ലാ കമ്മിറ്റികള്‍ വേണം. ഡല്‍ഹി നേതൃത്വം പരീക്ഷണവസ്തുവായാണ് യൂത്ത് കോണ്‍ഗ്രസിനെ കാണുന്നത്. ഡി.സി.സി നേതൃത്വങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെ അവഗണിക്കുകയാണ്. ഡി.സി.സി നിര്‍വാഹകസമിതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനഭാരവാഹികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉണ്ടായി.
പാര്‍ട്ടിനേതാക്കളുടെ സേവ പിടിക്കുന്നവരെ മാത്രം നേതൃത്വത്തില്‍ കൊണ്ടുവരുന്നതിനെതിരെ കടുത്ത വിമര്‍ശം ഉണ്ടായി. ഗ്രൂപ് ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഷിറാസ്ഖാന്‍ കുറ്റപ്പെടുത്തി.
രാവിലെയും വൈകീട്ടും നേതാക്കളെ മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ നില്‍ക്കാനാവുന്നത്. പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതില്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സന്തോഷം മാത്രമാണുള്ളത്. അഞ്ചുവര്‍ഷംകൂടി ഭരണം കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി ഇല്ലാതാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ എം.പിക്കെിരെ സംസ്ഥാന സെക്രട്ടറി മണക്കാട് രാജേഷ് വിമര്‍ശമുയര്‍ത്തി. തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് എം.പി ഉണ്ടെങ്കിലും ഭാരവാഹികളെ പോലും അദ്ദേഹത്തിനറിയില്ല. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ഇന്നും സെലിബ്രിറ്റിയായിട്ടാണ് നടക്കുന്നത്. ഇതിന് മാറ്റമുണ്ടാക്കാന്‍ നേതാക്കള്‍ ഇടപെടണം -അദ്ദേഹം പറഞ്ഞു.
നേമത്ത് ബി.ജെ.പി വിജയിച്ചത് അവിടെ കോണ്‍ഗ്രസ് മത്സരിക്കാതിരുന്നതിനാലാണ്. അടുത്തതായി അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം ലോക്സഭാ സീറ്റാണ്.
പ്രതീക്ഷിച്ചതിലും നേരത്തേ സംസ്ഥാന സര്‍ക്കാറിനെതിരെ സമരം ചെയ്യേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കും. അതിന്‍െറ ഭാഗമായാണ് 27ന് നിയമസഭാമാര്‍ച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.