ജിഷവധം: പ്രതിയെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു
text_fieldsകൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അമീറുല്‍ ഇസ്ലാമിനെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു. കേസിലെ നിര്‍ണായക തെളിവായ ഡി.എന്‍.എയുടെ നിയമസാധുത ഉറപ്പിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അമീറുല്‍ ഇസ്ലാമിന്‍െറ ഡി.എന്‍.എ വീണ്ടും പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്‍െറ ആവശ്യം കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുമ്പുള്ള സുപ്രധാന കടമ്പ പൊലീസ് കടക്കുകയാണ്.
അമീറുല്‍ ഇസ്ലാം കുറുപ്പംപടിയില്‍ താമസിച്ചിരുന്ന ലോഡ്ജിന്‍െറ ഉടമ ജോര്‍ജ്, ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ, പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലുടമ എന്നിവരും രണ്ട് അയല്‍വാസികളുമാണ് ആലുവ പൊലീസ് ക്ളബിലത്തെി വെള്ളിയാഴ്ച തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരം ആലുവ പൊലീസ് ക്ളബിലത്തെിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കൂടാതെ കുറുപ്പംപടിയില്‍ ജിഷയുടെ വീട് ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍നിന്നുള്ള വിദഗ്ധരത്തെി പരിശോധിച്ചു. അമീറുല്‍ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിലും വെള്ളിയാഴ്ച പരിശോധന നടന്നു.
അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്‍െറയും ജിഷയുടെ ചുരിദാറില്‍നിന്ന് ലഭിച്ച ഉമിനീര്‍, വാതില്‍ കൊളുത്തില്‍നിന്ന് ലഭിച്ച രക്തം, ജിഷയുടെ നഖത്തിനടിയില്‍ പറ്റിപ്പിടിച്ച പ്രതിയുടെ ശരീരകോശം എന്നിവയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടേയും ഡി.എന്‍.എ ഒന്നാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് ലാബില്‍ ഒരുവട്ടം പൂര്‍ത്തിയാക്കിയ പരിശോധന കോടതി അനുമതിയോടെ സര്‍ക്കാര്‍ ലാബില്‍ നടത്തി തെളിവ് നിയമപരമാക്കുകയാണ് ലക്ഷ്യം. കേസില്‍ നേരത്തെ നടത്തിയ ഡി.എന്‍.എ പരിശോധനകളെല്ലാം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് പൂര്‍ത്തിയാക്കിയത്. അതിനിടെ പ്രതിയെക്കൂടാതെ മറ്റൊരാള്‍കൂടി കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ശക്തമായ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അമീറുല്‍ ഇസ്ലാമിനെ ചോദ്യം ചെയ്തതില്‍നിന്ന് ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളില്‍നിന്നുമാണ് മറ്റൊരാളുടെ സാന്നിദ്ധ്യമുണ്ടെന്ന നിഗമനം തള്ളേണ്ടതില്ളെന്ന നിലപാടില്‍ അന്വേഷണ സംഘമത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.