ടീം സോളാറിന്‍െറ പരിപാടിയിലേക്ക് സരിത ഫോണില്‍ ക്ഷണിച്ചെന്ന് കെ.പി. മോഹനന്‍
text_fieldsജൂണില്‍ എറണാകുളത്ത് സംഘടിപ്പിച്ച പരിസ്ഥിതി അവാര്‍ഡ് വിതരണത്തിനായാണ് ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത ഫോണില്‍ വിളിച്ചതെന്ന് മോഹനന്‍
കൊച്ചി: ടീം സോളാര്‍ സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് സരിത എസ്. നായര്‍ തന്നെ ഫോണിലൂടെ ക്ഷണിച്ചെന്ന് മുന്‍ മന്ത്രി കെ.പി. മോഹനന്‍. വീട്ടില്‍ നേരിട്ടത്തെി ക്ഷണിച്ചെന്ന സരിതയുടെ മൊഴി തെറ്റാണന്നും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷനില്‍ അദ്ദേഹം മൊഴി നല്‍കി.
2011 ജൂണില്‍ എറണാകുളത്ത് സംഘടിപ്പിച്ച പരിസ്ഥിതി അവാര്‍ഡ് വിതരണത്തിനായാണ് ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത ഫോണില്‍ വിളിച്ചത്. പിന്നീടും ഇതേ ആവശ്യത്തിന് വിളിച്ചിട്ടുണ്ട്. എറണാകുളത്ത് ഡ്രീംസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിക്കാണ് അവാര്‍ഡ് നല്‍കിയത്. ഹൈബി ഈഡന്‍ എം.എല്‍.എ, അന്നത്തെ കൊച്ചി കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മണി, നടി കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സരിതയാണ് വേദിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍, ആര്‍.ബി. നായരെന്ന ബിജു രാധാകൃഷ്ണനെ കണ്ടതായി ഓര്‍മയില്ല. അദ്ദേഹത്തെ പരിചയവുമില്ല.
സരിതയും കെ.പി. മോഹനനും 2012 ആഗസ്റ്റ്15നും 2013 ഡിസംബര്‍ 15നും ഇടയില്‍ ഒരു എസ്.എം.എസ് ഉള്‍പ്പെടെ മൊത്തം എട്ടുതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സരിതയുടെ ഫോണ്‍കാള്‍ വിശദാംശങ്ങള്‍ പരിശോധിച്ച കമീഷന്‍െറ അഭിഭാഷകന്‍ അഡ്വ. സി. ഹരികുമാര്‍ ചൂണ്ടിക്കാട്ടി. എന്നാലിത് തന്‍െറ വ്യക്തിഗത നമ്പറിലേക്ക് വന്ന കാളുകളാണെന്നും തന്‍െറ പേഴ്സണല്‍ ഫോണ്‍ സ്റ്റാഫിന്‍െറ കൈവശമാണ് ഉണ്ടാവുകയെന്നും മുന്‍മന്ത്രി മറുപടി നല്‍കി. മന്ത്രിയായശേഷം ഒൗദ്യോഗികഫോണ്‍ മാത്രമേ കൈവശം വെക്കാറുണ്ടായിരുന്നുള്ളൂ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നില്ല താന്‍ ടീം സോളാറിന്‍െറ പരിപാടിയില്‍ പങ്കെടുത്തതെന്നും ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്‍ അഡ്വ. ബി. രാജേന്ദ്രന്‍െറ ചോദ്യത്തിന് മറുപടി നല്‍കി. 2012 ആഗസ്റ്റ് 29ന് അര്‍ധരാത്രി 12.11ന് മോഹനന്‍െറ ഫോണില്‍നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു എസ്.എം.എസ് അയച്ചിരുന്നതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.