കൈവശഭൂമിയുടെ ഉടമാവകാശരേഖകള്‍ ഹാജരാക്കാന്‍ ടാറ്റക്ക് നോട്ടീസ്
text_fieldsപത്തനംതിട്ട: കൈവശഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ടാറ്റക്ക് റവന്യൂ വകുപ്പ് സ്പെഷല്‍ ഓഫിസര്‍ രാജമാണിക്യം നോട്ടീസ് നല്‍കി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ് (കെ.ഡി.എച്ച്), പള്ളിവാസല്‍, മാങ്കുളം വില്ളേജുകളില്‍ ഭൂമി കൈവശം വെക്കുന്ന ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ടാറ്റ ഗ്ളോബല്‍ ബിവറേജസ് ലിമിറ്റഡ് മാനേജര്‍, കെ.ഡി.എച്ച് പ്ളാന്‍േറഷന്‍സ് ലിമിറ്റഡ് അസി. മാനേജര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
വില്ളേജ് ഓഫിസര്‍മാര്‍ മുഖേനയാണ് നോട്ടീസ് എത്തിച്ചത്. നോട്ടീസുകള്‍ കഴിഞ്ഞദിവസം കമ്പനി അധികൃതര്‍ കൈപ്പറ്റിയതായി അറിയുന്നു. ഭൂസംരക്ഷണ നിയമ പ്രകാരം സംസ്ഥാനത്ത് തോട്ടം മേഖലയില്‍ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ആധാരങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിരുന്നു. അതിന്‍െറ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 18ന് സര്‍ക്കാറിന് സമര്‍പ്പിച്ചു. തുടര്‍ നടപടിയായാണ് ടാറ്റക്ക് GLR(LR)154/2015/TATA നമ്പറായി നോട്ടീസ് നല്‍കിയത്.
ഇതേ നടപടിയാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിക്കെതിരെയും രാജമാണിക്യം സ്വീകരിച്ചത്. ഹാരിസണ്‍സ് ഹാജരാക്കിയ രേഖകള്‍ വ്യാജവും നിയമസാധുത ഇല്ലാത്തതുമാണെന്ന് കണ്ടത്തെുകയും അവരുടെ കൈവശം സംസ്ഥാനത്ത് എട്ട് ജില്ലകളിലായുള്ള ലക്ഷത്തിലേറെ ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വകയായി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ഹാരിസണ്‍സ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹാരിസണ്‍സ് വിദേശ കമ്പനിയാണെന്ന രാജമാണിക്യത്തിന്‍െറ കണ്ടത്തെല്‍ കോടതിയും ശരിവെച്ചു. കേസ് ഇപ്പോഴും തുടരുകയാണ്. 1947ല്‍ സ്വതന്ത്ര്യ പ്രഖ്യാപനം വന്നതോടെ ബ്രിട്ടീഷുകാരുടേതായി സംസ്ഥാനത്ത് ഉണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ വക ആകേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.