ഭൂമിക്ക് പുറത്ത് ജീവനുണ്ടോ?
text_fieldsഅടുത്ത 50 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ചന്ദ്രനില്‍ താമസമുറപ്പിക്കുമെന്നും ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ ചൊവ്വയില്‍ കുടിയേറുമെന്നും പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പ്രഖ്യാപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും മനുഷ്യര്‍ ദീര്‍ഘകാലത്തെ അന്വേഷണത്തിലാണ്. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ ജലമുണ്ടോ എന്നാണ് കാര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രന്‍െറ ഉപരിതലത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള പ്രഥമ സംരംഭമായിരുന്നു. 1969ല്‍ അമേരിക്കയുടെ അപ്പോളോ ദൗത്യത്തില്‍ ശേഖരിച്ച പാറക്കഷണത്തില്‍നിന്ന് തുടങ്ങിയതാണ് ജലരഹസ്യം തേടിയുള്ള യാത്ര. ഇന്നും ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഭൂമിക്ക് പുറത്തും ജീവനുണ്ട് എന്ന് നമുക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും. ഈ പ്രപഞ്ചത്തിന്‍െറ നാഥന്‍െറ വാക്കുകള്‍ അതിലേക്ക് സൂചന നല്‍കുന്നു എന്നതാണ് കാരണം. ആകാശ ഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്‍െറ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്. അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍ (വി.ഖു. 42:29). ഭൂമിക്ക് പുറത്ത് ജീവജാവലങ്ങളുണ്ട് എന്ന് ഈ ആയത്ത് വ്യക്തമായി പ്രസ്താവിക്കുന്നു. അവ എവിടെയാണെന്നും അവ ഏതുതരത്തിലുള്ള ജീവജാലങ്ങളാണന്നും ഇനി കണ്ടത്തൊനിരിക്കുന്നേ ഉള്ളൂ.
ഈ ഗ്രഹങ്ങളില്‍ വെള്ളമുണ്ടോ എന്ന പരീക്ഷണങ്ങളാണ് ഇപ്പോള്‍ കാര്യമായി നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളമുണ്ടെങ്കില്‍ അവിടെ ജീവന്‍ ഉറപ്പായും ഉണ്ടാകും എന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക. ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍ നിന്ന് നാം ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ളേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ളേ? (വി.ഖു. 21:30).
സമ്പാദനം: ഫൈസല്‍ മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.