ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയം: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തതില്‍ സുധീരന് അതൃപ്തി
text_fieldsതിരുവനന്തപുരം: ബാറുടമ ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. ബിജു രമേശിന്‍െറ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍െറ മകനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസമാണ് നടന്നത്.
വിവാഹവും വിവാഹനിശ്ചയവും സ്വകാര്യചടങ്ങുകളാണെങ്കിലും ചിലതിലെങ്കിലും ചിലരീതികള്‍ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെ ആക്ഷേപിക്കാന്‍ മുന്‍കൈയെടുത്ത ഒരാളുടെ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് തെറ്റായസന്ദേശം നല്‍കുന്നതാണ്. അതിനാല്‍ പാര്‍ട്ടി നേതാക്കള്‍ ചടങ്ങ് ഒഴിവാക്കേണ്ടതായിരുന്നു -സുധീരന്‍ പറഞ്ഞു.
മാധ്യമങ്ങളെയും ജനങ്ങളെയും മാറ്റിനിര്‍ത്തുന്ന ശൈലി മുഖ്യമന്ത്രി മാറ്റണം. മാധ്യമങ്ങളെ ഒഴിവാക്കുന്ന നരേന്ദ്ര മോദി ശൈലിയാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നരീതി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നതുമുതല്‍ കേരളത്തില്‍ ഉള്ളതാണ്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുമുണ്ട്. അതില്‍നിന്ന് മാറിനില്‍ക്കുന്നത് ഉചിതമല്ളെന്നും സുധീരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.