സംസ്ഥാനത്തെ മുഴുവന്‍ നഗരങ്ങളിലും സുരക്ഷാ കാമറ സ്ഥാപിക്കും –മന്ത്രി
text_fieldsകൂത്തുപറമ്പ്: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ നഗരങ്ങളിലും സുരക്ഷാ കാമറകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ-സാമൂഹിക ക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ കൈയില്‍’ പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
പരിഷ്കൃത സമൂഹത്തിന് ചേരാത്ത നടപടികളാണ് പലപ്പോഴും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് രാജ്യത്തിന് മാതൃകയാക്കാവുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നത്. ഏതെങ്കിലും തരത്തില്‍ അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന പൊലീസ് എയ്ഡ് പോസ്റ്റിലാണ് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ഥാപിച്ച ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ കാമറയുടെ ഉദ്ഘാടനം കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് നിര്‍വഹിച്ചു.
കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പൊലീസ് മേധാവി സഞ്ജീവ് കുമാര്‍ ഗുരുദിന്‍, കെ. ധനഞ്ജയന്‍, കെ.പി. രജീഷ്, രാജന്‍ പുതുശ്ശേരി, ജ്യോതിബാബു, എന്‍. ധനഞ്ജയന്‍, പി.കെ. ആലി, ശ്രീനിവാസന്‍ മാറോളി, കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് സി.ഐ കെ. പ്രേംസദന്‍ സ്വാഗതവും എസ്.ഐ കെ.ജെ. വിനോയ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.