നമ്മുടെ ട്രെയിന്‍യാത്ര സര്‍ക്കാര്‍ സൗജന്യം പറ്റി!
text_fieldsതിരുവനന്തപുരം: ട്രെയിന്‍യാത്ര ചെയ്യുമ്പോള്‍, സര്‍ക്കാര്‍ സൗജന്യം പറ്റിയാണ് അതെന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിരുന്നോ? ഇല്ളെങ്കില്‍ ഇനി ഓരോ യാത്രയിലും നമ്മളെ അത് റെയില്‍വേ ഓര്‍മിപ്പിക്കും.
നിരക്കിനൊപ്പം ആകെ യാത്രച്ചെലവും സര്‍ക്കാര്‍ വഹിക്കുന്ന സബ്സിഡിയുംകൂടി രേഖപ്പെടുത്തിയുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിശ്ചിതദൂരത്തേക്കുള്ള യാത്രക്ക് ‘ഇത്രയും തുക സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്ന്’ ജനങ്ങളെ ബോധ്യപ്പെടുത്താനും അതിലൂടെ സര്‍ക്കാറിനോട് കൂറുണ്ടാകാനും മാത്രമല്ല ഈ പരിഷ്കാരമെന്നാണ് സൂചന. മറിച്ച് നിരക്ക് വര്‍ധനക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണത്രെ ലക്ഷ്യം. കൗണ്ടറുകളില്‍നിന്നും പുറമെ ഓണ്‍ലൈനായും എടുക്കുന്ന എല്ലാ ടിക്കറ്റിലും സബ്സിഡിനിരക്കുകൂടി അച്ചടിച്ചാണ് നല്‍കുന്നത്. ടിക്കറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രധാന ഭാഗത്തുതന്നെയാണ് സബ്സിഡി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ യഥാര്‍ഥ യാത്രച്ചെലവിന്‍െറ 57ശതമാനമേ യാത്രക്കാരില്‍നിന്ന് ഈടാക്കുന്നുള്ളൂവെന്നാണ് റെയില്‍വേയുടെ വിശദീകരണം.
സബര്‍ബന്‍ ട്രെയിനുകളില്‍ ഇത് 37 ശതമാനവും. യാത്രക്കാര്‍ക്കുള്ള സബ്സിഡി ഉള്‍പ്പെടെ നല്‍കുന്നതിലൂടെ 34,000 കോടി രൂപ നഷ്ടമെന്നാണ് റെയില്‍വേയുടെ കണക്ക്. ഇത് പരിഹരിക്കുന്നത് ചരക്കുനീക്കത്തില്‍ ഈടാക്കുന്ന ക്രോസ് സബ്സിഡിയിലൂടെയാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യാത്രക്കൂലി വര്‍ധനക്കുള്ള നീക്കങ്ങള്‍ നടക്കുന്നത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനെന്ന പേരില്‍ മുതിര്‍ന്ന പൗരന്മാരുടേതുള്‍പ്പെടെ 53 ഇനം ഇളവുകള്‍ ഇതിനകം വെട്ടിക്കുറച്ചിട്ടുണ്ട്. അവധിക്കാലങ്ങളില്‍ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാന്‍ നടത്തിയിരുന്ന സ്പെഷല്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കി പകരം നാലിരട്ടി ചാര്‍ജ് ഈടാക്കുന്ന സുവിധ സ്പെഷലുകളാണ് ഏര്‍പ്പെടുത്തിയത്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ച് ബ്ളോക്കുകളായി തിരിച്ചാണ് സുവിധയില്‍ ചാര്‍ജ് ഈടാക്കുന്നത്.
ബുക്കിങ് ഓരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും ചാര്‍ജ് ഉയരും. റെയില്‍വേ പുനരുദ്ധാരണത്തിന് നിയോഗിച്ച ബിവേക് ദബ്രോയി കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ ചുവടുപിടിച്ച് സേവനങ്ങളും സൗജന്യങ്ങളും വെട്ടിക്കുറക്കുന്നതിന്‍െറ ഭാഗമായി സ്ളീപ്പര്‍കോച്ചിലെ കുട്ടികളുടെ യാത്രാസൗജന്യവും നിര്‍ത്തലാക്കിയിരുന്നു. സൗജന്യങ്ങള്‍ നല്‍കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തം അല്ളെന്നാണ് കമ്മിറ്റിയുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.