സമാനതകളില്ലാത്ത സംഭാവന നല്‍കിയ പ്രതിഭ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്‍കിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ സംഗീതനാടകഅക്കാദമിക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും കലാ-സാഹിത്യ- സാംസ്കാരിക രംഗങ്ങളില്‍ പഴമയുടെയും പുതുമയുടെയും ഇടയില്‍ ഒരു കണ്ണി സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിനായി. കേരളത്തിന്‍െറ സാംസ്കാരികരംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്‍െറ വിയോഗമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മലയാള നാടക-കവിതാ മേഖലയില്‍ അസാധാരണമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അനുസ്മരിച്ചു. സാമാന്യജനങ്ങളുടെ ജീവിതാവസ്ഥകളെ സാഹിത്യത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം സ്മരണീയമാണ്. മലയാളത്തിന്‍െറ സാഹിത്യമണ്ഡലത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് കാവാലം വിടവാങ്ങുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
ദേശീയ-അന്തര്‍ദേശീയ വേദികളില്‍ കേരളീയ തനതുകലകളുടെയും സംസ്കാരത്തിന്‍െറയും പ്രതിപുരുഷനായിരുന്നു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കറും സംസ്കാരസാഹിതി ചെയര്‍മാനുമായ പാലോട് രവി അനുസ്മരിച്ചു. അദ്ദേഹത്തിന്‍െറ വിയോഗം സാംസ്കാരികകേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.