ചെമ്പിരിക്ക ഖാദിയുടെ മരണം: സെപ്റ്റംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
text_fieldsകൊച്ചി: ചെമ്പിരിക്ക -മംഗലാപുരം ഖാദിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്തി മരണവുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അന്തിമ നിലപാടിലത്തൊനാണ് സി.ബി.ഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മേയ് 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനത്തെുടര്‍ന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്.
കടലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ മൗലവിയുടേത് ആത്മഹത്യയായിരുന്നുവെന്ന സി.ബി.ഐ റിപ്പോര്‍ട്ട് മടക്കിയാണ് നേരത്തേ സി.ജെ.എം കോടതി കൂടുതല്‍ അന്വേഷണം നടത്തി അന്തിമ നിഗമനത്തിലത്തൊന്‍ നിര്‍ദേശിച്ചത്.
തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ പുതിയ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും റിപ്പോര്‍ട്ട് നല്‍കിയില്ല. 2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. കരളിന് അര്‍ബുദ ബാധിതനായ മൗലവി മംഗലാപുരം, കാസര്‍കോട് മേഖലകളിലെ 140ഓളം മഹല്ലുകളുടെ ഖാദിയായിരുന്നു. പൂര്‍ണമായും മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ളെന്ന് മകന്‍ നല്‍കിയ ഹരജിയിലെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ശാസ്ത്രീയ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.