കുത്തിവെപ്പെടുക്കാത്തത് മൂലമുള്ള രോഗങ്ങള്‍: 15 വര്‍ഷമായി മലപ്പുറം മുന്നില്‍
text_fieldsമഞ്ചേരി: സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പിനത്തെുടര്‍ന്നില്ലാതാകുന്ന രോഗങ്ങളുടെ വര്‍ധനവിലും മരണം സംഭവിക്കുന്നതിലും 15 വര്‍ഷമായി മലപ്പുറം ജില്ല മുന്നിലെന്ന് കണക്കുകള്‍.
ആരോഗ്യവകുപ്പിന്‍െറ കൈവശമുള്ള ഈ കണക്കുകള്‍ വെച്ച് ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുപ്പ് നടക്കാറുണ്ടെങ്കിലും പാതിവഴിയില്‍ അവസാനിക്കുകയാണ്.
2000 മുതല്‍ 2010 വരെ സംസ്ഥാനത്താകെ ഡിഫ്തീരിയ ബാധിച്ചത് 55 പേര്‍ക്കാണ്. ഇതില്‍ 27 പേരും മലപ്പുറം ജില്ലക്കാര്‍. ഡിഫ്തീരിയ ബാധിച്ച് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അഞ്ചെണ്ണവും മലപ്പുറത്താണെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.
ഇതേ കാലയളവില്‍ ടെറ്റനസ് ബാധിച്ചത് സംസ്ഥാനത്താകെ 107 പേര്‍ക്കാണ്; അതില്‍ 65 എണ്ണവും മലപ്പുറത്ത്. ആകെയുണ്ടായ 11 മരണങ്ങളില്‍ എട്ടെണ്ണവും മലപ്പുറത്തായിരുന്നു.
ക്ഷയരോഗ ബാധയിലും ഇതേ കാലയളവില്‍ മലപ്പുറം ഏറെ മുന്നിലാണ്- മരണം 49. ഞെട്ടിക്കുന്ന കണക്ക് വില്ലന്‍ചുമയിലാണ്.
ആകെ 1937 പേര്‍ക്ക് പത്തുവര്‍ഷം കൊണ്ട് വില്ലന്‍ചുമ ബാധിച്ചപ്പോള്‍ 996 പേരും മലപ്പുറത്തുകാര്‍.
2007ല്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലത്ത് ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ച ഘട്ടത്തില്‍ പ്രതിരോധ കാമ്പയിനും ബോധവത്കരണവും നടത്തി സമ്പൂര്‍ണ കുത്തിവെപ്പ് ജില്ലയാക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രഖ്യാപനം നടത്തിയിരുന്നു. വേണ്ടത്ര പിന്തുണയോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇത് പൂര്‍ണതയിലത്തെുംമുമ്പ് നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.