ധീരജവാന് നാടിന്‍െറ യാത്രാമൊഴി
text_fieldsപാലോട്(തിരുവനന്തപുരം): തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന് നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച സി.ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ ജി. ജയചന്ദ്രന്‍നായരുടെ (51) മൃതദേഹം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിലൊരുക്കിയ ചിത ഏറ്റുവാങ്ങി.
ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഞായറാഴ്ച രാത്രി 11 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലത്തെിച്ചത്. തുടര്‍ന്ന് അലങ്കരിച്ച സി.ആര്‍.പി.എഫ് വാഹനത്തില്‍ വസതിയായ നന്ദിയോട് കള്ളിപ്പാറ ‘സ്നേഹശ്രീ’യിലേക്ക്... തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് വീട്ടിലത്തെിച്ച മൃതദേഹത്തിന് ഇരുചക്രവാഹനങ്ങളിലടക്കം നൂറുകണക്കിന് പേര്‍ അകമ്പടിയേകി.
രാത്രി മുതല്‍തന്നെ ബന്ധുജനങ്ങളും നാട്ടുകാരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. തിങ്കളാഴ്ച രാവിലെ 10.30ന് സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് വനം മന്ത്രി കെ. രാജു മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സംസ്കാര ചടങ്ങുകള്‍ക്കിടെ ഭാര്യ സിന്ധുകുമാരി, മക്കളായ സ്നേഹ, ശ്രുതി എന്നിവര്‍ക്ക് ജയചന്ദ്രന്‍ നായരുടെ മുഖം അവസാനമായി കാണാന്‍ അവസരമൊരുക്കി.
തുടര്‍ന്ന് ഐ.ജി ശ്രീനിവാസിന്‍െറ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഐ.ജി മനോജ് എബ്രഹാം, റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ കേരളാ പൊലീസും ഒൗദ്യോഗിക യാത്രയയപ്പ് നല്‍കി.
11ന് ജയചന്ദ്രന്‍നായരുടെ സഹോദരീപുത്രന്‍ വിഷ്ണു ചിതക്ക് തീകൊളുത്തി.
സൈനികനോടുള്ള ആദരസൂചകമായി നന്ദിയോട് പഞ്ചായത്തില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുരേഷ് ഗോപി എം.പി, എം.എല്‍.എമാരായ ഡി.കെ. മുരളി, കെ. മുരളീധരന്‍, സി. ദിവാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം വസതിയിലത്തെി അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.