മഴ പെയ്യുന്നതെങ്ങനെ?
text_fieldsമഴ അനുഗ്രഹമാണ്. മഴയില്ളെങ്കില്‍ ഭൂമിയിലെ ജീവിതം അസാധ്യംതന്നെ. സമുദ്രത്തില്‍ കെട്ടിക്കിടക്കുന്ന ഉപ്പുരസമുള്ള ജലം മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങള്‍ക്കും ഉപകാരപ്രദമായ രൂപത്തില്‍ എത്തിക്കാന്‍വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ ഒരു പ്രത്യേക സംവിധാനമാണ് മഴ. കടലില്‍നിന്ന് നീരാവിയായി ആകാശത്തേക്കും അവിടെ നിന്ന് മേഘമായി മാറി പിന്നീട് മഴയായി ഭൂമിയിലേക്കുതന്നെ പതിക്കുകയും ചെയ്യുന്നു. ആ മഴ പുഴകളിലൂടെയും മറ്റും കടലിലത്തെുന്നു. കുറെ ഭാഗം ഭൂമിക്കടിയിലേക്ക് പോകുന്നു. അല്ലാഹു പറയുന്നത് കാണുക: ‘അല്ലാഹു ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുന്നത് നീ കാണുന്നില്ളേ? അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നു. പിന്നീട് അതുവഴി അല്ലാഹു വിവിധ വര്‍ണങ്ങളുള്ള വിളകളുല്‍പാദിപ്പിക്കുന്നു’ (വി.ഖു. 39:21). മഴപെയ്യുന്നതെങ്ങനെയാണെന്ന് ഇന്നും മനുഷ്യന്‍ കൗതുകത്തോടുകൂടി പഠിച്ചുകൊണ്ടിരിക്കുന്നു.
അവന്‍െറ മുന്നില്‍ ഈ ഖുര്‍ആന്‍ ആയത്തുകള്‍ തീര്‍ച്ചയായും വെളിച്ചം വീശും. ‘കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അങ്ങനെ ആ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. എന്നിട്ട് അവനുദ്ദേശിക്കുന്ന രൂപത്തില്‍ ആ മേഘത്തെ പല കഷണങ്ങളാക്കി ആകാശത്ത് പരത്തുന്നു. അപ്പോള്‍ അവക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്ക് കാണാം. അങ്ങനെ തന്‍െറ ദാസന്മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാവുന്നു’ (വി.ഖു. 30:48). മഴയുടെ രൂപവത്കരണത്തില്‍ കാറ്റിനുള്ള പങ്ക് സുവിദിതമാണ്. കാറ്റില്ളെങ്കില്‍ മഴയില്ളെന്ന് തീര്‍ച്ച. ഒരര്‍ഥത്തില്‍ കാറ്റ് മഴയുടെ മുന്നോടിയാണ്. മഴ വരുന്നു എന്ന സന്തോഷവാര്‍ത്തയുമായിട്ടാണ് കാറ്റടിക്കുന്നത്. ‘മഴയെക്കുറിച്ച് സന്തോഷ സൂചകമായി കാറ്റിനെ അയക്കുന്നത് അവന്‍െറ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്.
തന്‍െറ കാരുണ്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ വേണ്ടിയും കപ്പല്‍സഞ്ചാരത്തിന് വേണ്ടിയും തന്‍െറ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ ഉപജീവനം തേടാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കാന്‍ വേണ്ടിയും കാറ്റുകളെ അയക്കുന്നത് അവന്‍െറ ദൃഷ്ടാങ്ങളില്‍പെട്ടതാണ്’ (വി.ഖു. 30:46). കാറ്റിന്‍െറ ഉപയോഗങ്ങള്‍ എത്ര ഭംഗിയായിട്ടാണ് ഇവിടെ അല്ലാഹു സവിസ്തരം പ്രതിപാദിച്ചത്! ഇനിയും നോക്കുക ‘പരാഗണം നടത്തുന്ന കാറ്റിനെ നാം അയക്കുന്നു. അങ്ങനെ ആകാശത്തുനിന്ന് മഴവര്‍ഷിപ്പിക്കുകയും നിങ്ങളെ കുടിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ളോ’ (വി.ഖു. 15:22). ഈ ആയത്തുകൂടി ശ്രദ്ധിക്കുക, ‘അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അത് മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചു കൊണ്ടുപോകുന്നു.
അതുമുഖേന ഭൂമിയെ മൃതാവസ്ഥക്കുശേഷം സജീവമാക്കുന്നു. അതുപോലെ തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പും’ (വി.ഖു. 35:9). കാറ്റ് മേഘങ്ങളില്‍ പരാഗണം നടത്തി മഴവര്‍ഷിക്കുന്നു എന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. ‘പരാഗണം നടത്തുന്ന കാറ്റിനെ നാം അയക്കുന്നു’ എന്നുപറയുമ്പോള്‍ ആകാശത്ത് മേഘങ്ങളിലും ഭൂമിയില്‍ സസ്യങ്ങളിലും കാറ്റ് നടത്തുന്ന എല്ലാ പരാഗണങ്ങളും ഉദ്ദേശ്യമാവാം. കാറ്റ് പൂക്കളിലും വൃക്ഷങ്ങളിലും ഒക്കെ പരാഗണം നടത്തുണ്ട് എന്ന് നമുക്ക് മനസ്സിലായത് ഈ അടുത്ത കാലത്തല്ളേ. ‘പരാഗണം നടത്തുന്ന കാറ്റ്’ എന്നത് ഇനിയും ഒരുപാട് ഗവേഷണ സാധ്യതയുള്ള ഖുര്‍ആനിന്‍െറ പരാമര്‍ശമാണ്.
സമ്പാദനം: ഫൈസല്‍ മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.