സഹജീവികള്‍ക്ക് കാരുണ്യസ്പര്‍ശവുമായി ചാലിയത്ത് സാധുസഹായസമിതി
text_fieldsതേവലക്കര: മനസ്സും ശരീരവും വിമലീകരിക്കാന്‍ വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം സ്നേഹത്തിന്‍െറയും സഹായത്തിന്‍െറയും സാമീപ്യം കൊതിക്കുന്നവര്‍ക്ക് ചോദിക്കാതെതന്നെ സഹായം എത്തിച്ച് നല്‍കുകയാണ് ചാലിയത്ത് മുസ്ലിം ജമാഅത്ത് സാധു സഹായ സമിതി. ജമാഅത്തില്‍പെട്ട 800 കുടുംബങ്ങള്‍ക്കാണ് സമിതിയുടെ നേതൃത്വത്തില്‍ റമദാന്‍മാസത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലത്തെിച്ച് നല്‍കുന്നത്.
നിരാലംബരായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യത്തിലാണ് രണ്ട് വര്‍ഷക്കാലമായി മികച്ച രീതിയില്‍ സാധുസമിതിയുടെ പ്രവര്‍ത്തനം. കഴിഞ്ഞവര്‍ഷം നാലു ലക്ഷം രൂപ ചികിത്സാസഹായം, 50 പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍, അഞ്ഞൂറ് പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് എന്നിവ നല്‍കാന്‍ കഴിഞ്ഞത് അഭിമാനത്തോടെ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. സന്മനസ്സുള്ളവരുടെ സഹായത്തില്‍ എട്ട് ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനമാണ് ഇത്തവണ നടത്തിയത്. ജമാഅത്തില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ വീടുകളില്‍ എത്തുന്നത്. ജമാഅത്തിന്‍െറ സഹായം കിട്ടാത്ത ഒരു നിര്‍ധന കുടുംബം പോലും നോമ്പ് കാലത്ത് ഉണ്ടാകില്ളെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കണ്‍വീനര്‍ കാക്കോന്‍റയത്ത് സലീം, പെരുമ്പാത്ത് അബ്ദുല്‍ സലാം, വലിയവിളയില്‍ മനാഫ്, തട്ടാരയ്യത്ത് റഷീദ്, ബദര്‍ കല്ലുകണ്ടത്തില്‍, ഇബ്രാഹിംകുട്ടി വലിയ വിളയില്‍, ജമാലുദ്ദീന്‍ ഇടപ്പുരയില്‍, ഷംസ് പുല്ലാട്ട്, ഷമീര്‍ കോടുകാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് റിലീഫ് പ്രവര്‍ത്തനം നടത്തിയത്. വരും വര്‍ഷം മൂന്ന് നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വസ്തുവാങ്ങി വീട് വെച്ച് നല്‍കാനുള്ള ദൗത്യമാണ് സാധു സഹായ സമിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.