ജിഷ വധം: അമ്മയും സഹോദരിയും പ്രതിയെ തിരിച്ചറിഞ്ഞില്ല
text_fieldsആലുവ: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. പ്രതിയെ മുൻപരിചയമില്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ അമീറുൽ ഇസ്ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സുരക്ഷയിലാണ് ആലുവ പൊലീസ് ക്ലബില്‍ നിന്ന് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി.
ജിഷയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി അമീറുൽ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിലെത്തിച്ചെങ്കിലും ജനങ്ങൾ പൊലീസ് വാഹനത്തിന് പുറത്ത് തടിച്ച് കൂടിയതോടെ തെളിവെടുപ്പ് പൂർത്തിയാക്കാതെ പ്രതിയെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.