ഗെയില്‍ പൈപ്പ് ലൈന്‍: ആഗസ്റ്റില്‍ പണി തുടങ്ങും, ആവശ്യമെങ്കില്‍ ചര്‍ച്ച
text_fieldsതിരുവനന്തപുരം: ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിക്ക് ജൂലൈ അവസാനത്തോടെ കരാര്‍ നല്‍കുകയും ആഗസ്റ്റോടെ ജോലികള്‍ പുനരാരംഭിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂത്തിയായി വരുന്നു. പൈപ്പ്ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിന്‍െറ ഉപയോഗാവകാശം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ഗെയിലിന് കൈമാറിയിട്ടുണ്ട്. സ്ഥലത്തിന്‍െറ ന്യായവിലയുടെ 50 ശതമാനം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കി. പൈപ്പ്ലൈന്‍ മണ്ണിനടിയില്‍ രണ്ടു മീറ്റര്‍ ആഴത്തിലുള്ള ട്രഞ്ചുകളിലാണ് സ്ഥാപിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. അതിനാല്‍ ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമില്ല. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.