ദൈവത്തിന്‍െറ കൂട്ടുകാരന്‍
text_fieldsകരുണാവാരിധിയായ അല്ലാഹുവിന്‍െറ അനുഗ്രഹവര്‍ഷവും പാപമോചനവും പ്രതീക്ഷിക്കുന്ന ആദ്യത്തെ രണ്ട് പത്തുകള്‍ക്കുശേഷം നരകമോചനവും സ്വര്‍ഗപ്രവേശവും തേടി പ്രത്യാശയോടെ ദൈവ സമക്ഷത്തിലേക്ക് നോമ്പുകാരന്‍ കൈകളുയര്‍ത്തുന്ന അവസാന പത്തിലെ ദിനരാത്രങ്ങളാണിത്. ഇവിടെയാണ് ദൈവം വിശ്വാസികളുടെ ഉറ്റ ചങ്ങാതിയായി മാറുന്നത്. ഈ വിഷയം ഖുര്‍ആന്‍െറ പശ്ചാത്തല വായനയിലൂടെ മനസ്സിലാക്കാം.
ഖുര്‍ആനിലെ രണ്ടാമത്തെ അധ്യായമായ അല്‍ബഖറയില്‍ നോമ്പും റമദാനും വിശദമായി ചര്‍ച്ചചെയ്യുന്ന ഭാഗത്ത് അല്ലാഹു ചോദിക്കുന്നു: ‘നബിയേ, എന്‍െറ ദാസന്മാര്‍ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ ഞാന്‍ അവരുടെ ചാരത്തുതന്നെയുണ്ടെന്ന് പറയുക. നമ്മെ വിളിക്കുന്നവര്‍ക്കെല്ലാം നാം ഉത്തരം നല്‍കുന്നുണ്ട്. അതുകൊണ്ട് അവര്‍ എന്‍െറ വിളികേള്‍ക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ക്ക് നേര്‍വഴി നേടാം’. നോമ്പിലൂടെ ഓരോ വിശ്വാസിയും ദൈവത്തിന്‍െറ ഉറ്റ ചങ്ങാതിമാരായിത്തീരുന്ന സുന്ദര മുഹൂര്‍ത്തമാണിത്. സ്വന്തം കൂട്ടുകാരനെ നരകത്തില്‍നിന്ന് മോചിപ്പിക്കുക അഥവാ സ്വര്‍ഗാവകാശികളുടെ പട്ടികയില്‍പെടുത്തുക എന്നത ് കൂട്ടുകാരന്‍ തന്‍െറ ബാധ്യതയായി ഏറ്റെടുക്കുകയാണെന്ന് ഖുര്‍ആന്‍ പറഞ്ഞുതരുന്നു.
സല്‍മാനുല്‍ ഫാരിസിയില്‍നിന്ന് ഇബ്നു മൈമൂന്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ ് ഇപ്രകാരമാണ്: ഒൗദാര്യത്തിനായി അടിമ രണ്ടുകൈയും നീട്ടി ചോദിക്കുമ്പോള്‍ അവനെ വെറും കൈയോടെ വിടുന്നതില്‍ അല്ലാഹു ലജ്ജിക്കുന്നു. പ്രാര്‍ഥനയുടെ മൂന്നാം പാദത്തില്‍ ആത്യന്തികവിജയം അല്ലാഹുവിനോട് ചോദിച്ച് വാങ്ങാനുള്ള ഉള്‍ക്കരുത്ത് വിശ്വാസി ആര്‍ജിച്ചിരിക്കണമെന്ന് സാരം. സ്വര്‍ഗത്തിന്‍െറ പരിമളവും പവിത്രതയും നോമ്പുകാരന്‍ അറിയുന്നത് കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയിരിക്കുന്നതിലൂടെയല്ല; ദൈവംതന്നെ ഉറ്റചങ്ങാതിയായി മാറുമ്പോഴാണ്. തന്‍െറ വാക്കും നോക്കും ഇന്ദ്രിയങ്ങളുമെല്ലാം ചലിക്കുന്നത് സ്രഷ്ടാവിന്‍െറ ഇംഗിതത്തിനൊത്ത് മാത്രമാവുമ്പോഴാണ്.
അതിന് റമദാന്‍ വ്രതം വിശ്വാസിയെ സജ്ജമാക്കിയിട്ടില്ളെങ്കില്‍ ‘എത്രയെത്ര നോമ്പുകാരാണ് അവര്‍ക്ക് വിശപ്പും ദാഹവും സഹിച്ചത് മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ’ എന്ന പ്രവാചക മുന്നറിയിപ്പിന്‍െറ സാക്ഷ്യങ്ങളായി മുന്നില്‍ തെളിയുന്നത്! നോമ്പിന്‍െറ ആത്യന്തിക ലക്ഷ്യം തഖ്വയാണെന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക എന്ന കേവല അര്‍ഥമാണോ തഖ്വക്കുള്ളത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. തെറ്റുചെയ്യാനുള്ള സാഹചര്യം അശേഷം ഇല്ലാത്ത ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന വ്യക്തി തെറ്റായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല എന്നതുകൊണ്ട് തഖ്വയുള്ളവന്‍ അഥവാ മുത്തഖി ആകുമോ? ഇല്ളെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. തെറ്റുചെയ്യാനുള്ള ഭൗതിക സാഹചര്യം നിലവിലുള്ളപ്പോള്‍ അതില്‍നിന്ന് അകലം പാലിക്കാന്‍ കഴിയുക എന്നതാണ് തഖ് വയുടെ യഥാര്‍ഥ ഭാഷ്യം. അതിന് മനുഷ്യനെ സജ്ജമാക്കാനുള്ള മാര്‍ഗമാണ് വ്രതാനുഷ്ഠാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.