മങ്കട സദാചാരക്കൊല: നാല് പേർ അറസ്റ്റിൽ
text_fieldsപെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ (40) മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍, കൂട്ടില്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ് (30), നായിക്കുത്ത് ഷറഫുദ്ദീന്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി ടി. ബാലന്‍, സി.ഐ എ.എം. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മരിച്ചത് സി.പി.എം അനുഭാവിയും പ്രതികള്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടി അനുഭാവികളുമാണെങ്കിലും രാഷ്ട്രീയ കാരണത്താലാണ് കൊലപാതകമെന്ന് ഇപ്പോള്‍ പറയാനാകില്ളെന്ന് സി.ഐ വ്യക്തമാക്കി. എന്നാല്‍, സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടോ എന്നന്വേഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. കൂട്ടിലിലെ ഒരു വീട്ടില്‍ നസീര്‍ ഹുസൈനെ കണ്ടതിനെതുടര്‍ന്ന് സമീപവാസികളായ പ്രതികള്‍ വീടിന്‍െറ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും മറ്റുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. സംഘം ചേര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി നസീര്‍ ഹുസൈനെ കഠിനമായി മര്‍ദിച്ചു. തലക്ക് പട്ടികക്കഷണങ്ങള്‍ കൊണ്ടടിച്ചതിനാല്‍ മാരകമായി പരിക്കേറ്റു. അവശനായ നസീര്‍ ഹുസൈന് വെള്ളം കൊടുക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ പ്രതികള്‍ അനുവദിച്ചില്ളെന്ന് സി.ഐ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും പ്രതികള്‍ ഭീഷണിപ്പെടുത്തി തടയുകയായിരുന്നു.
ഇതിനിടെ സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ സഹോദരന്‍ മുഹമ്മദ് നവാസും മറ്റ് ചിലരും നസീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലത്തെിച്ചു. 4.40ഓടെ മരണം സ്ഥിരീകരിച്ചു. തലയില്‍ ആഴത്തിലുള്ള മുറിവും മറ്റ് ചെറിയ മുറിവുകളും ശരീരമാസകലം മര്‍ദനമേറ്റതിന്‍െറ പാടുകളുമുണ്ടായിരുന്നു. ശരീരത്തിന്‍െറ പലഭാഗത്തും ചെറിയ മുറിവുകളുണ്ട്. മുഴുനീളെ മര്‍ദനമേറ്റ് കൈകാലുകള്‍ കരുവാളിച്ച നിലയിലായിരുന്നു. മര്‍ദനമേറ്റ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയാണ് നസീറിന്‍െറ വീട്. സംഭവം നടന്ന വീടിന്‍െറ ഉടമ വിദേശത്താണ്. ഇയാളുടെ ഭാര്യ മാത്രമാണ് അവിടെ താമസം.
നസീറിന്‍െറ സഹോദരന്‍ നവാസാണ് പൊലീസില്‍ പരാതി നല്‍കിയത്. സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സമീപവാസികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതും അറസ്റ്റ് ചെയ്തതും. വ്യാഴാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. പ്രതികളില്‍ ചിലര്‍ക്ക് മറ്റ് കേസുകളില്‍ പങ്കുള്ളതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന വീടിന്‍െറ ഉടമയുടെ ബന്ധുക്കളടക്കം ഒട്ടേറെപേര്‍ നിരീക്ഷണത്തിലാണ്. തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്നും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.