Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2016 9:33 AM GMT Updated On
date_range 5 April 2017 4:00 AM GMTതിരുവനന്തപുരത്തും നേമത്തും മുഖ്യമന്ത്രിക്ക് കരിങ്കൊടി
text_fieldsbookmark_border
തിരുവനന്തപുരം: പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി. തിരുവനന്തപുരത്തും നേമത്തുമാണ് പ്രതിഷേധം അരങ്ങേറിയത്. കരമന-കളിയിക്കാവിള നാലുവരി ദേശീയപാതയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ സി.പി.എം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയ മുഖ്യമന്ത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് മുഖ്യമന്ത്രി എത്തിയത്. പ്രതിഷേധക്കാർക്ക് ചുറ്റും പൊലീസ് സുരക്ഷാവലയം തീർത്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story