ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsതിരൂര്‍ (മലപ്പുറം): വിപ്ലവ യുവജന പ്രസ്ഥാനത്തിന്‍െറ 13ാം സംസ്ഥാന സമ്മേളനത്തിന് തുഞ്ചന്‍െറ മണ്ണില്‍ ഉജ്ജ്വല തുടക്കം. പൂങ്ങോട്ടുകുളത്തെ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തിലെ ‘രോഹിത് വെമുല’ നഗറില്‍ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ പതാകയുയര്‍ത്തിയതോടെയാണ് മൂന്ന് ദിവസത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.
സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചുറ്റുപാടുമുള്ള മനുഷ്യരുടെ ഉള്ള് തിരിച്ചറിയുന്നതാകണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ.എസ്. സുനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
അഖിലേന്ത്യാ സെക്രട്ടറി അബോയ് മുഖര്‍ജി, പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകീട്ട് നടന്ന ഒ.എന്‍.വി സ്മൃതിസംഗമം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് 5.30ന് ജെ.എന്‍.യു ഐക്യദാര്‍ഢ്യവും മതനിരപേക്ഷ സെമിനാറും നടക്കും. വ്യാഴാഴ്ച സമ്മേളനത്തിന് കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.