അവധിയെടുക്കുന്നവര്‍ക്ക് പകരം നിയമനത്തിന് അധ്യാപക പാനല്‍ തയാറാക്കണം: ബാലാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ അവധി എടുക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് യോഗ്യരായ അധ്യാപകരുടെ പാനല്‍ തയാറാക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു. പ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലം വരെ വിദ്യാഭ്യാസാവകാശ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന അധ്യയന മണിക്കൂറുകള്‍ ലഭിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തണം.
ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂറും ആറുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ പ്രതിവര്‍ഷം 1000 മണിക്കൂറും അധ്യയനം വേണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതു പാലിക്കുന്നതിന്, മൂന്നുദിവസത്തിലധികം അധ്യാപകന്‍ ഇല്ലാത്തപക്ഷം പാനലില്‍നിന്ന് അധ്യാപകരെ നിയോഗിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് അനുവാദം നല്‍കണമെന്നും കമീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നിങ്ങനെ സബ്ജില്ലാതലത്തിലാണ് പാനല്‍ തയാറാക്കേണ്ടത്.പാനലിലേക്ക് പരിഗണിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരായവര്‍ക്ക് അവസരം നല്‍കണം. ഇങ്ങനെ നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസവേതനം നല്‍കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. വയനാട് മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാ കോശി, അംഗം ഗ്ളോറി ജോര്‍ജ് എന്നിവരുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.