ഇറാൻ ബോട്ട് സമുദ്രാതിർത്തി ലംഘിച്ചത് നിയമവിരുദ്ധ പ്രവർത്തനത്തിനല്ലെന്ന് എൻ.ഐ.എ
text_fieldsകൊച്ചി: ആലപ്പുഴ തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ ഇറാന്‍ ബോട്ടിലുണ്ടായിരുന്നവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനല്ല എത്തിയതെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു. കടലിലെ പരിശോധനയും പ്രതികളുടെ പോളിഗ്രാഫ് പരിശോധനഫലത്തിന്‍െറയും അടിസ്ഥാനത്തിലാണ് എന്‍.ഐ.എ നിഗമനത്തിലത്തെിയത്. ഇതോടെ ഇവര്‍ക്കെതിരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റം മാത്രം ചുമത്തി അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. കടുത്ത വകുപ്പുകള്‍ ഒഴിവാക്കും.
ആലപ്പുഴ തീരത്തുനിന്ന് 58.5 നോട്ടിക്കല്‍ മൈല്‍ അകലെ കടലിന്‍െറ അടിത്തട്ടില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധനക്ക് നേതൃത്വം നല്‍കിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിഗ്ധരുടെ റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. കടലിന്‍െറ അടിത്തട്ട് പരിശോധിച്ചതില്‍ സംശയാസ്പദമായ ഒന്നും കണ്ടത്തൊനായില്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അത്യാധുനിക സമുദ്ര പര്യവേക്ഷണക്കപ്പലായ ആര്‍.വി.സമുദ്ര രത്നാകറിന്‍െറ സഹായത്തോടെയായിരുന്നു പരിശോധന.
58.5 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ 300 സ്ക്വയര്‍ കിലോമീറ്ററിലായിരുന്നു പരിശോധന. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്കിട്ടത് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലയായിരുന്നെന്നും ഇതില്‍ മറ്റൊന്നും കണ്ടത്തൊനായില്ളെന്നും എന്‍.ഐ.എ വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിവുലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ട പരിശോധന ഉപേക്ഷിച്ചു. പ്രതികളെ നാര്‍ക്കോ അനാലിസിസിന് കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ഇതും നടത്തേണ്ടതില്ളെന്നാണ് തീരുമാനം.
ജൂലൈയിലാണ് ‘ബറൂക്കി’ എന്ന ഇറാനിയന്‍ ബോട്ട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്. ഇതിലുണ്ടായിരുന്ന 12 പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ കടലിലേക്ക് എന്തോ വലിച്ചെറിഞ്ഞെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനാണ് എത്തിയതെന്നുമുള്ള സംശയത്തത്തെുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്. ജയിലിലെ പ്രാഥമിക ചോദ്യംചെയ്യലില്‍ തങ്ങള്‍ മന$പൂര്‍വമല്ല സമുദ്രാതിര്‍ത്തി ലംഘിച്ചതെന്നും ബോട്ട് തകരാറിലായതിനത്തെുടര്‍ന്നാണ് ഇവിടെ എത്തിയതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഇവരില്‍ അബ്ദുല്‍ മജീദ് ബലൂചി, ഷഹ്സാദ് ബലൂചി, ജംഷാദ് ബലൂചി, അബ്ദുല്‍ ഖാദിന്‍ ബലൂചി എന്നിവരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയെങ്കിലും ഫലമുണ്ടായില്ല. 6070 ചോദ്യങ്ങള്‍ ഇവരോട് ചോദിച്ചെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം തെളിയിക്കാന്‍ തക്ക ഒന്നും ലഭിച്ചില്ളെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.