പെരുമാറ്റച്ചട്ടമായി; മുഖ്യമന്ത്രിയും വി.എസും ഒൗദ്യോഗിക പരിപാടികള്‍ അവസാനിപ്പിച്ചത് പാലക്കാട്ട്
text_fieldsപാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും നേരത്തെ നിശ്ചയിച്ച ഒൗദ്യോഗിക പരിപാടികള്‍ക്കായി പാലക്കാട് ചെലവഴിച്ചത് യാദൃച്ഛികം. നിശ്ചിത സമയത്ത് എത്താന്‍ കഴിയാത്തതുമൂലം മുഖ്യമന്ത്രിയുടെ ഒടുവിലത്തെ പരിപാടിയായ കല്‍പാത്തി നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യാനായില്ല.
ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ഇത് ഉദ്ഘാടനം ചെയ്തത്. രാവിലെ തൃത്താല മണ്ഡലത്തിലെ കൂട്ടക്കടവില്‍ നിന്നാരംഭിച്ച മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടി പട്ടാമ്പി എം.ഇ.എസ് സ്കൂളിലെ ഒരു ചടങ്ങോടെയാണ് പൂര്‍ത്തിയായത്.
വൈകീട്ട് അഞ്ചിനാണ് കല്‍പാത്തിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. മൂന്നിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ഇലക്ഷന്‍ കമീഷന്‍െറ അറിയിപ്പ് വന്നു.
ഇതിന് മുമ്പുതന്നെ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വന്തം മണ്ഡലമായ മലമ്പുഴയിലെ ഉദ്യാനത്തോടനുബന്ധിച്ചുള്ള ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനമായിരുന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആദ്യം നിര്‍വഹിച്ചത്. പിന്നീട്, മണ്ഡലത്തിലെ തന്നെ എലപ്പുള്ളിയിലെ തോട്ടക്കരയില്‍ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനവും നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.