അട്ടപ്പാടിയിലെ ‘ഉസിര്’ സമരം ശക്തമാക്കും
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ തായ്ക്കുലം സംഘം തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിയില്‍ വിദേശമദ്യ വില്‍പനശാല, ബാര്‍ എന്നിവക്കെതിരെ നടത്തിവരുന്ന ‘ഉസിര്’ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി സംഘം പ്രസിഡന്‍റ് പി.കെ. ഭഗവതി, സെക്രട്ടറി എം. മരുതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം നിര്‍ത്തിവെച്ചതായ പ്രചാരണം അസംബന്ധമാണെന്ന് അവര്‍ പറഞ്ഞു.
പാലക്കാട്, കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍മാര്‍ ഒരു മാസത്തിനകം മദ്യഷോപ്പ്, ഷാപ്പും ബാറും മാറ്റാന്‍ നടപടിയെടുക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച മുതല്‍ നിരാഹാര സത്യഗ്രഹം തുടരും. മാര്‍ച്ച് 20നകം പ്രശ്നം പരിഹരിച്ചിട്ടില്ളെങ്കില്‍ റോഡ് ഉപരോധം, പ്രതിഷേധറാലി, മദ്യവും ലഹരി വസ്തുക്കളും പിടികൂടി നശിപ്പിക്കലടക്കമുള്ള സമര പരിപാടികള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടും പ്രശ്നം തീരുന്നില്ളെങ്കില്‍ മരണംവരെ സമരം തുടരും. ചില കേന്ദ്രങ്ങള്‍ സ്ത്രീകളുടെ മുന്നേറ്റ സമരത്തെ ‘സ്പോണ്‍സര്‍’ സമരമെന്ന് പ്രചരിപ്പിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
കോയമ്പത്തൂര്‍ ജില്ലാ കലക്ടറെ തായ്ക്കുലം സംഘം ഭാരവാഹികള്‍ നേരില്‍കണ്ട് ബാറും വിദേശ മദ്യഷോപ്പും മാറ്റാന്‍ നിവേദനം നല്‍കിയിട്ടും നടപടിയെടുക്കുമെന്ന് ഉറപ്പ് കിട്ടിയിട്ടില്ല. കേരള സര്‍ക്കാര്‍ തമിഴ്നാടുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ തയാറായില്ളെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തായ്ക്കുലം സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. 4000ത്തോളം സ്ത്രീകള്‍ തായ്ക്കുലം സംഘത്തിലുണ്ട്. ഇവര്‍ വോട്ടുചെയ്യില്ല. ഊരുകളില്‍ വോട്ട് തേടിയത്തെുന്നവരെ ആട്ടിയോടിക്കും. ഇനി സമരത്തില്‍നിന്ന് പിന്മാറുന്ന പ്രശ്നമില്ളെന്നും അവര്‍ പറഞ്ഞു. തായ്ക്കുലം സംഘം ബ്ളോക്തല പ്രവര്‍ത്തകരായ ആര്‍. രങ്കി, നഞ്ചമ്മ, എസ്. കവിത, ആര്‍. ഗിരിജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.