മെത്രാന്‍കായല്‍ ഉത്തരവ് അഞ്ച്് വകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്ന്
text_fieldsതിരുവനന്തപുരം: പരിസ്ഥിതിപ്രാധാന്യമുള്ള കുട്ടനാട്ടിലെ മെത്രാന്‍കായലില്‍ 378 ഏക്കര്‍ നിലം നികത്താന്‍ അഞ്ച്വകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയതെന്ന് വ്യക്തമായി. മെത്രാന്‍ കായല്‍നികത്തുന്നത് ഭക്ഷ്യസുരക്ഷയെയും ജൈവവ്യവസ്ഥയെയും ബാധിക്കുമെന്ന് കൃഷിവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഫിഷറീസ് വകുപ്പാകട്ടെ ഉള്‍നാടന്‍ മത്സ്യോല്‍പാദനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കി. നിലംനികത്തലും ഡ്രഡ്ജിങ്ങും വേണ്ട പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കാനാവില്ളെന്ന് തദ്ദേശവകുപ്പും അറിയിച്ചു. കേന്ദ്രനിയമമനുസരിച്ച് തണ്ണീര്‍ത്തടം നികത്താനാവില്ളെന്നായിരുന്നു പരിസ്ഥിതിവകുപ്പ് റിപ്പോര്‍ട്ട്. ഇതെല്ലാം അട്ടിമറിച്ചാണ് സര്‍ക്കാര്‍ വയല്‍നികത്തലിന് പച്ചക്കൊടി കാട്ടിയത്.
അതേസമയം ഉത്തരവില്‍ പോരായ്മയുണ്ടെങ്കില്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമായി ചര്‍ച്ചനടത്തിയിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മെത്രാന്‍കായലില്‍ ടൂറിസംപദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയതാണ്. അതു മറച്ചുവെച്ചാണ് പ്രതിപക്ഷം ഇപ്പോള്‍ ആക്ഷേപമുന്നയിക്കുന്നത്. കമ്പനിയുടെ അപേക്ഷ ഈ സര്‍ക്കാറിന്‍െറ പരിഗണനക്കത്തെിയപ്പോള്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തുറന്നസമീപനമാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തരവിനുപിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അഴിമതി മറച്ചുവെക്കാനാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ അവസാനദിവസം ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പോസിറ്റിവ് ആയ നിലപാടാണ് ഉണ്ടായതെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുമായി ആലോചിക്കാതെ മുഖ്യമന്ത്രിയും മന്ത്രി അടൂര്‍ പ്രകാശും സ്വന്തംനിലക്ക് തീരുമാനമെടുക്കുന്നതില്‍ സുധീരന് എതിര്‍പ്പുണ്ട്. ഈ സമീപനവുമായി മുന്നോട്ടുപോകാനാവില്ളെന്ന ഉറച്ചനിലപാടും അദ്ദേഹത്തിനുണ്ട്. അതേസമയം, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ അധ്യക്ഷനായ ഉപസമിതിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് അസംതൃപ്തിയുണ്ട്.
അതിനിടെ, വയല്‍നികത്തലിന് അനുമതി നല്‍കിയതിനെ ഡി.ജി.പി ജേക്കബ് തോമസും ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.
പിന്‍വലിക്കാന്‍ കത്ത് നല്‍കി: സുധീരന്‍
തിരുവനന്തപുരം: മെത്രാന്‍കായല്‍ സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സുധീരന്‍ മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.