സീറ്റ് ചര്‍ച്ച രണ്ടുദിവസത്തിനകം –തുഷാര്‍
text_fieldsതൊടുപുഴ: എന്‍.ഡി.എയില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സീറ്റ് ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാനുള്ള സ്വാധീനം തങ്ങള്‍ക്കുണ്ട്. ഒരോ മണ്ഡലത്തിലും 15,000 വോട്ട് ഉറപ്പുള്ള പാര്‍ട്ടികള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂ. തൊടുപുഴ നിയോജകമണ്ഡലം ഓഫിസ് ഉദ്ഘാടനത്തിനത്തെിയ തുഷാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സീറ്റ് ചര്‍ച്ചയില്‍ കാളിദാസ ഭട്ടതിരിപ്പാട്, സുഭാഷ് വാസും ടി.വി. ബാബു തുടങ്ങിയവര്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. ആദ്യഘട്ടത്തില്‍ ഇടതു വലതു പാര്‍ട്ടികളുമായി ചര്‍ച്ചക്ക് തയാറായിരുന്നുവെങ്കിലും എന്‍.ഡി.എയുടെ ഭാഗമായതിനാല്‍ ഇനി അതിന് പ്രസക്തിയില്ല -തുഷാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.