മെത്രാൻ കായൽ: ഇടത് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: മെത്രാൻ കായൽ പദ്ധതിക്ക് അനുമതി നൽകിയത് എൽ.ഡി.എഫ് കാലത്താണെന്ന വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. ഇത്തരം നാണംകെട്ട പ്രചാരണത്തിന് വില കൽപിക്കരുത്. കായൽ നികത്തലിനെതിരെ ശക്തമായി പ്രതികരിക്കണം. വൻകിട കൈയ്യേറ്റക്കാരെ സഹായിക്കാനാണ് നിയമ ഭേദഗതിയോടെ സർക്കാർ ഉത്തരവുണ്ടായതെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
ജനവികാരം കണക്കിലെടുത്ത് മെത്രാന്‍ കായല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു. കായല്‍ നികത്തുന്നതിനുള്ള തീരുമാനം പിന്‍വലിച്ച് വിവാദങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മെത്രാൻ കായൽ വിഷയത്തിൽ മുൻ സർക്കാരുകളെല്ലാം ഉത്തരവാദികളെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചനയും കച്ചടവും നടന്നിട്ടുണ്ട്. ഭൂമി സർക്കാർ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കണമെന്നും കുമ്മനം കുമരകത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.