വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറാക്കുന്നതിനെതിരെ വീണ്ടും ഹരജി
text_fieldsകൊച്ചി: വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കുന്നതിനെതിരെ വീണ്ടും ഹരജി. ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ എന്നിവരാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. വിവരാവകാശ കമീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ചട്ടവും സുപ്രീംകോടതി നിര്‍ദേശങ്ങളും ലംഘിച്ചാണ് മുഖ്യ വിവരാവകാശ കമീഷണറെയും മറ്റ് കമീഷണര്‍മാരെയും ശിപാര്‍ശ ചെയ്തതെന്നാണ് ആരോപണം. വിവരാവകാശ നിയമ കമീഷണര്‍മാരുടെ യോഗ്യതയും നിയമനനടപടികളുമായി ബന്ധപ്പെട്ട വിവരാവകാശ നിയമവകുപ്പ് ലംഘിച്ചാണ് തീരുമാനമെടുത്തതെന്ന് ഹരജികളില്‍ പറയുന്നു. കമീഷണര്‍മാരായി പല മേഖലകളില്‍നിന്നുള്ളവരെ നിയമിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. നിയമം, ശാസ്ത്രസാങ്കേതികം, സാമൂഹികസേവനം, മാനേജ്മെന്‍റ്, ജേണലിസം, ഭരണനിര്‍വഹണ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ വേണം കമീഷണര്‍മാരായി നിയമിക്കാന്‍. എന്നാല്‍, ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയബന്ധം മാത്രമാണ് നിയമിക്കപ്പെട്ടവര്‍ക്ക് യോഗ്യത. ഈ സാഹചര്യത്തില്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.