മുസ്ലിം വ്യക്തിനിയമം: കെമാല്‍ പാഷയുടെ പ്രസ്താവനക്കെതിരെ സമസ്ത
text_fields
കോഴിക്കോട്: ശരീഅത്തിനും മുസ്ലിം വ്യക്തിനിയമത്തിനുമെതിരെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍നിന്നുള്ള നീക്കം ആശങ്കജനകമാണെന്ന് സമസ്ത. ഇന്ത്യയിലെ മതജാതിസമൂഹങ്ങളുടെ സാമൂഹിക പരിസരം മാനിച്ച് 1937ല്‍ നിലവില്‍വന്ന മുഹമ്മദന്‍ ലോയില്‍ മാറ്റംവരുത്തണമെന്ന വാദം ബാലിശവും ഭരണഘടന അനുവദിച്ചുതരുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുകയാണെന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രസ്താവനക്കെതിരെയാണ് സമസ്ത രംഗത്തത്തെിയത്. സുപ്രീംകോടതിപോലും പിന്തുടരുന്ന മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീവിവേചനം ഒട്ടേറെയുണ്ടെന്നും ഖുര്‍ആനില്‍ പറഞ്ഞ അവകാശങ്ങളൊന്നും ഈ നിയമത്തില്‍ സ്ത്രീക്ക് ലഭിക്കുന്നില്ളെന്നുമാണ് അദ്ദേഹം ‘ഗാര്‍ഹിക പീഡന നിരോധ നിയമം’ സെമിനാര്‍ ഉദ്ഘാടനംചെയ്ത് വ്യക്തമാക്കിയത്.
ശരീഅത്തിന്‍െറ പ്രത്യക്ഷ കാഴ്ചപ്പാടിലുള്ള വ്യക്തിനിയമങ്ങള്‍ കാലങ്ങളായി മുസ്ലിം ജനവിഭാഗം അംഗീകരിച്ചുവരുന്നവയാണെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു. ഇസ്ലാമിക ശരീഅത്ത് ഖുര്‍ആനിന്‍െറ ബാഹ്യാര്‍ഥം മാത്രം പരിഗണിച്ചാല്‍ മതിയാകില്ളെന്ന് സുപ്രീംകോടതി പ്രിവ്യു കൗണ്‍സില്‍തന്നെ വ്യക്തമാക്കിയതാണ്. മുസ്ലിം വ്യക്തിനിയമം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന ജഡ്ജിയുടെ കണ്ടത്തെല്‍ ആശ്ചര്യകരമാണ്. ശരീഅത്ത് അനുസരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഈ നിയമം അവകാശങ്ങള്‍ ഹനിക്കുന്നതായി യാതൊരു ആക്ഷേപവുമില്ല. ബഹുഭാര്യത്വം അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് ബഹുഭര്‍തൃത്വം പറ്റില്ളെന്ന ചോദ്യം വിശുദ്ധ ഖുര്‍ആന് എതിരാണെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.