പ്രവാചകനെ അപഹസിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: പ്രവാചകനെ അപഹസിച്ചും ഇസ്ലാമിക സംസ്കാരത്തെയും വലിയൊരു ജനവിഭാഗത്തിന്‍െറ വിശ്വാസത്തെയും അവഹേളിച്ചും ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഇസ്ലാമിക ശരീഅത്തിനെതിരെ നടക്കുന്ന അബദ്ധജടിലമായ ചര്‍ച്ചകള്‍ ഏറ്റുപിടിച്ച് പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. യഥാര്‍ഥ പത്രത്തിന്‍െറ സംസ്കാരവും നൂറ്റാണ്ടിന്‍െറ പാരമ്പര്യവും അവകാശപ്പെടുന്ന പത്രം ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ പോലും മറന്നുപോകുന്നു. മാതൃഭൂമിയുടെ ഒൗദ്യോഗിക നയത്തിന്‍െറ ഭാഗമാണോ ഇതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
തെറ്റിദ്ധാരണാജനകം –കെ.എന്‍.എം
കോഴിക്കോട്: മുഹമ്മദ് നബിയെയും മുസ്ലിംകളെയും അവഹേളിക്കുന്ന തരത്തില്‍ ‘മാതൃഭൂമി’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് തെറ്റിദ്ധാരണാജനകമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍. ‘മാതൃഭൂമി’ പോലുള്ള ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വിഷയം പഠിക്കാനും സൂക്ഷ്മത പാലിക്കാനും തയാറാവണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.
ബഹുഭാര്യത്വം കേവലം ഇസ്ലാമിനെ മാത്രം ചുറ്റിപ്പറ്റി ചര്‍ച്ചചെയ്യേണ്ട വിഷയമല്ല. എല്ലാ മതസ്ഥരിലുമുണ്ട് ഒന്നിലേറെ വിവാഹം ചെയ്യുന്നതോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതോ ആയവര്‍. ഇഷ്ടംപോലെ ഭാര്യമാരെ കൂടെപ്പൊറുപ്പിക്കാന്‍ സാമൂഹിക അംഗീകാരമുണ്ടായിരുന്ന കാലത്ത് അവരുടെ എണ്ണം നാലില്‍ പരിമിതപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത്. അതിനുതന്നെ മുന്നോട്ടുവെച്ച നിബന്ധനകള്‍ കണ്ടാലറിയാം ഇസ്ലാം ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുകയാണോ നിരുത്സാഹപ്പെടുത്തുകയാണോ ചെയ്തതെന്ന് -കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.