മണി വ്യാജമദ്യം കഴിച്ചതിന് സ്ഥിരീകരണമില്ലെന്ന് പൊലീസ്
text_fields
തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്‍െറ സാന്നിധ്യം കണ്ടത്തെിയത് വ്യാജമദ്യം കഴിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് പൊലീസ്. മറ്റ് പലകാരണങ്ങള്‍കൊണ്ടും മെഥനോള്‍ സാന്നിധ്യം ഉണ്ടാകാം. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ ഇതിന്‍െറ അളവും എങ്ങനെ ശരീരത്തില്‍ കടന്നെന്നും പറയാനാകൂ. ശരീരത്തില്‍ മയക്കുമരുന്ന് സാന്നിധ്യം ഉറപ്പാക്കാനും രാസപരിശോധനാ ഫലം വരണമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കരള്‍ രോഗത്തിനൊപ്പമുള്ള മദ്യപാനം പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ളെന്ന വിലയിരുത്തലിലാണ് സംഘം. മണിയുടെ ശരീരത്തില്‍ വ്യാജമദ്യത്തിലും മറ്റും കാണുന്ന മെഥനോളിന്‍െറ സാന്നിധ്യമുണ്ടെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.