ദലിത് ഗവേഷണ വിദ്യാര്‍ഥിയുടെ പരാതി: വകുപ്പ് മേധാവിയെ ചുമതലയില്‍നിന്ന് മാറ്റി
text_fieldsതൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ തമിഴ്നാട്ടില്‍നിന്നുള്ള ദലിത് വിദ്യാര്‍ഥിയുടെ പിഎച്ച്.ഡി ഗവേഷണ പ്രബന്ധം രണ്ട് വര്‍ഷത്തോളം കൈപ്പറ്റാതെ വൈകിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വകുപ്പ് മേധാവിയെ ചുമതലയില്‍നിന്ന് മാറ്റി. വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വിഭാഗം മേധാവി ഡോ. സി.ആര്‍. എല്‍സിയെയാണ് തല്‍സ്ഥാനത്തുനിന്ന് മാറ്റി വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്. ഡോ. കെ.ടി. പ്രസന്നകുമാരിക്കാണ് പകരം ചുമതല. പരാതി അന്വേഷിക്കുന്ന സമിതിയില്‍ പട്ടികജാതി വിഭാഗം അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും ചെയ്തു.
കന്യാകുമാരി ജില്ലയിലെ നിര്‍ധന ദലിത് കുടുംബത്തില്‍പെട്ട ടി. രാജേഷാണ് കഴിഞ്ഞമാസം അവസാനം വി.സിക്ക് പരാതി നല്‍കിയത്. 2014ല്‍ പൂര്‍ത്തിയാക്കിയ ഗവേഷണ പ്രബന്ധത്തിന്‍െറ കരട് കൈപ്പറ്റാന്‍ ഉപദേശക സമിതി അംഗമായ വകുപ്പധ്യക്ഷ തയാറായില്ളെന്നായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കാന്‍ അക്കാദമിക്-പി.ജി സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടി.ഇ. ജോര്‍ജ് ചെയര്‍മാനും ഫോറസ്ട്രി കോളജ് ഡീന്‍ ഡോ. കെ. വിദ്യാസാഗരന്‍, കോഓപറേഷന്‍, ബാങ്കിങ് ആന്‍ഡ് മാനേജ്മെന്‍റ് കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. എ. സുകുമാരന്‍ എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപവത്കരിച്ചിരുന്നു. ഇതില്‍ പട്ടികജാതി പ്രതിനിധിയില്ളെന്ന ആക്ഷേപത്തത്തെുടര്‍ന്ന് ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. കെ. അജിത്കുമാറിനെയാണ് ഉള്‍പ്പെടുത്തിയത്. സമിതി രണ്ടാഴ്ചക്കകം വി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
അതേസമയം, ഡോ. എല്‍സിയെ നീക്കി ചൊവ്വാഴ്ച ഉത്തരവ് ഇറങ്ങിയെങ്കിലും അവര്‍ ബുധനാഴ്ചയും വകുപ്പ് മേധാവിയുടെ ചുമതല വഹിച്ചു.
അതേ വകുപ്പില്‍ നിലനിര്‍ത്തുകയും ചെയ്തു. രാജേഷിന്‍െറ ഗവേഷണ ഗൈഡ് 2013 നവംബറില്‍ വിരമിച്ച ഡോ. വി.വി. രാധാകൃഷ്ണനാണ്.
സര്‍വിസില്‍ ഇല്ലാത്തവരെ ഗൈഡായി നിയോഗിക്കുന്നത് നിയമലംഘനമാണെന്ന യു.ജി.സി ഉത്തരവും സര്‍വകലാശാല ലംഘിച്ചു. യു.ജി.സി വ്യവസ്ഥയനുസരിച്ച് കാമ്പസുകളിലെ ജാതിവിവേചനവും ദലിത് വിഭാഗക്കാരുടെ അക്കാദമിക പരാതികളും അന്വേഷിക്കേണ്ടത് പട്ടികജാതി-വര്‍ഗ സെല്ലാണ്.
എന്നാല്‍, കാര്‍ഷിക സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി സെല്‍ നിര്‍ജീവമാണ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് ഡോ. എല്‍സിയെ നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.