ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നു ‘ബയ്യ’യുടെ തിരിച്ചുവരവിനായി
text_fieldsകക്കോടി: ബംഗാള്‍ ഉത്തര്‍ലക്ഷ്മിപുരി സ്വദേശി മൊഫിജുല്‍ റഹ്മ ശൈഖ് മലയാളിയായിരുന്നെങ്കില്‍ ‘തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും’ എന്ന അറബിക്കഥയിലെ പാട്ട് മൂളുമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ ‘കാരുണ്യം’ കടാക്ഷിച്ച ‘ബംഗാളി ബയ്യ’ കോടിപതിയായി നാട്ടിലേക്ക് വണ്ടികയറുന്നതും കാത്തിരിക്കുന്നത് ഭാര്യയും 10 മാസം പ്രായമുള്ള കുഞ്ഞും മാത്രമല്ല; ഒരു ഗ്രാമം മുഴുവനുമാണ്.
പിറന്ന നാടുവിട്ട് അരിയും തുണിയും തേടിയത്തെിയ ബംഗാളി യുവാവിന് ദൈവത്തിന്‍െറ സ്വന്തംനാട് കരുതിവെച്ച കാരുണ്യ ലോട്ടറിയിലൂടെ ഒന്നാം സമ്മാനം അവിശ്വസനീയമാണെന്ന് പറയുന്നു അവന്‍.
ശനിയാഴ്ച നറുക്കെടുത്ത കെ.ടി. 215092 നമ്പറിലാണ് ഒരുകോടി രൂപ സമ്മാനം. സ്വന്തം നാട്ടില്‍ പണിക്ക് കൂലി കുറഞ്ഞതോടെ കേരളത്തിലത്തെിയ മൊഫിജുല്‍ കോഴിക്കോട് മൂഴിക്കലില്‍ നിര്‍മാണജോലിക്കാരനാണ്. മാതാപിതാക്കളും മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങിയതാണ് കുടുംബം. ജോലി ചെയ്തുണ്ടാക്കുന്ന പണം സ്വരൂപിച്ച് സ്വന്തമായി കിടപ്പാടം പണിയണമെന്ന സ്വപ്നത്തോടെയാണ് 22കാരനായ മൊഫിജുല്‍ ബന്ധുക്കളോടൊപ്പം കേരളത്തിലേക്ക് വണ്ടികയറിയത്. വെള്ളിമാട്കുന്നില്‍നിന്ന് എടുത്ത ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞതോടെ മൊഫിജുല്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലത്തെി എസ്.ഐ യു.കെ. ഷാജഹാന് ടിക്കറ്റ് കൈമാറുകയായിരുന്നു.
പൊലീസ് അകമ്പടിയോടെ ബാങ്കിലത്തെി ചെക് സമര്‍പ്പിച്ചു. നാട്ടിലത്തെി വീട്ടുകാരെയും കൂട്ടുകാരെയും കാണാനുള്ള ധിറുതിയിലാണ് മൊഫിജുല്‍. തനിക്ക് സൗഭാഗ്യം തേടിത്തന്ന കേരളത്തെ മറക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനകം നാട്ടിലേക്ക് മടങ്ങുമെന്നും ഭാര്യയും കുടുംബവും തന്നെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.