സീറ്റ് വിഭജനം: ജേക്കബ് ഗ്രൂപ്പിൽ ഭിന്നത; ഉഭയകക്ഷി ചർച്ചയിൽ പെങ്കടുക്കില്ലെന്ന് ജോണി നെല്ലൂർ
text_fieldsതിരുവനന്തപുരം: സീറ്റ് വിഭജന തർക്കത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം കോൺഗ്രസുമായി ഇടയുന്നു. ആവശ്യപ്പെട്ട സീറ്റുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തതിൽ ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധ സൂചകമായി ഒൗഷധി ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവെച്ചു. ഇനി ഉഭയകക്ഷി ചര്‍ച്ചകളില്‍ താൻ പങ്കെടുക്കില്ലെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.
ജേക്കബ് വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച അങ്കമാലി, പിറവം സീറ്റുകൾ അടക്കം നാല് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെന്ന് ജോണി നെല്ലൂർ പറഞ്ഞു. ഇത് അമിതാവശ്യം ആണെന്ന് കരുതുന്നില്ല. അങ്കമാലി, പിറവം സീറ്റുകൾ വിട്ടു നൽകില്ലെന്നും പറഞ്ഞിരുന്നു. ആവശ്യപ്പെട്ട സീറ്റുകൾ നൽകുമെന്നോ ഇല്ലെന്നോ കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പിന്നീട് അങ്കമാലി സീറ്റ് വിട്ടു നൽകില്ലെന്ന് കോൺഗ്രസ് പറഞ്ഞതായി വാർത്തകൾ പ്രചരിക്കുകയാണ്. ഇത് പ്രവര്‍ത്തകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയില്‍ തനിക്ക് ജയസാധ്യതയില്ലെന്ന ചിലരുടെ ആരോപണം ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തട്ടെ. ഇന്നു നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി അനൂപ് ജേക്കബ് പങ്കെടുക്കുമെന്നും തെൻറ അതൃപ്തി അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അങ്കമാലിയില്‍ നിന്ന് ഒഴിവാക്കി അനൂപിന് പിറവം നല്‍കാന്‍ ശ്രമമുണ്ടോ എന്ന ചോദ്യത്തിന് പിറവത്തിെൻറ കാര്യത്തില്‍ പോലും കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഘടകകക്ഷികളെ ഉള്‍ക്കൊണ്ടു പോകേണ്ട ചുമതല കോണ്‍ഗ്രസിനാണെന്നും യു.ഡി.എഫിെൻറ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
അങ്കമാലിയിൽ ഓഫീസും വീടുമെടുത്ത് അവിടെ മൽസരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് താനെന്നും ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവട്ടം ജയിച്ച മൂവാറ്റുപുഴ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസ് എടുത്ത ശേഷം ആവശ്യപ്പെടാത്ത അങ്കമാലി നൽകുകയായിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ ജോണി നെല്ലൂർ ഇവിടെ മൽസരിച്ചു തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.