കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
text_fieldsകൊച്ചി: മന്ത്രി കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യ കേസിലെ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു. മന്ത്രി നൽകിയ മാപ്പപേക്ഷയും സത്യവാങ്മൂലവും പരിഗണിച്ചാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ നടപടികൾ അവസാനിപ്പിച്ചത്. മന്ത്രിയുടെ പരാമർശം മൂലം കോടതിക്കേറ്റ കളങ്കം നീങ്ങിയതായി ജഡ്ജി ചൂണ്ടിക്കാട്ടി.
‘മന്ത്രി തെറ്റ് സമ്മതിച്ചതായി അദ്ദേഹത്തിെൻറ സത്യവാങ്മൂലത്തിെൻറ ഉള്ളടക്കം വ്യക്തമാക്കുന്നു. മാപ്പപേക്ഷ ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. മന്ത്രി തെറ്റ് അംഗീകരിച്ചതായും കോടതിക്ക് ബോധ്യപ്പെട്ടു. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് കേസ് അവസാനിപ്പിക്കുന്നത്’– കോടതി പറഞ്ഞു. വരും തലമുറക്ക് മുതിർന്നവരിൽ നിന്ന് നല്ല ചിന്തക്കുള്ള വക ലഭിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ വിമർശിച്ച് ഫേസ്ബുക്കിൽ മന്ത്രി കുറിച്ച പോസ്റ്റാണ് കോടതിയലക്ഷ്യ കേസിന് വഴി തെളിച്ചത്. കോടതിയിൽ ക്ഷമാപണം നടത്തിയെങ്കിലും പൊതുജനങ്ങൾ അറിയുന്ന രീതിയിൽ വേണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഫേസ്ബുക്കിലും ക്ഷമാപണം നടത്തിയത്. ഇന്ന് മന്ത്രി ഹൈകോടതിയിലെത്തി നേരിട്ട് ക്ഷമാപണം നടത്തി. തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.