കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും അവസരം ലഭിക്കില്ല
text_fieldsമലപ്പുറം: കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഇത്തവണ അവസരം ലഭിക്കില്ല. ഈ വര്‍ഷം സംസ്ഥാനത്ത് നിന്ന് 76,364 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാളും 11,199 അപേക്ഷകര്‍ ഇത്തവണ കൂടുതലാണ്. ഹജ്ജ് ക്വോട്ട സൗദി അറേബ്യ വര്‍ധിപ്പിക്കാത്തതിനാല്‍ ഈ വര്‍ഷം കേരളത്തിന് കൂടുതല്‍ സീറ്റ് ലഭിക്കണമെങ്കില്‍ കേന്ദ്രം ഇടപെടണം. ഇന്ത്യക്ക് അനുവദിച്ച 1,36,020 സീറ്റുകളില്‍ 1,00,020 സീറ്റാണ് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കായി കേന്ദ്രം വീതിച്ചു നല്‍കുക.
സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മൊത്തം സീറ്റിന്‍െറ 5.15 ശതമാനമാണ് കേരളത്തിന് ലഭിക്കുക. ഇതുപ്രകാരം കേരളത്തിന് ഇത്തവണ 5,500 നടുത്തായിരിക്കും കേരളത്തിന്‍െറ ക്വോട്ട. അതേ സമയം, ഈ വര്‍ഷം അഞ്ചാം വര്‍ഷ അപേക്ഷകരായി 8,317 പേരും 70 വയസ്സിന് മുകളിലുള്ള കാറ്റഗറി എ വിഭാഗത്തില്‍ 1626 പേരുമുണ്ട്. നിലവിലുള്ള ക്വോട്ടപ്രകാരം സംസ്ഥാനത്ത് കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന അഞ്ചാം വര്‍ഷക്കാരില്‍ അയ്യായിരത്തോളം പേര്‍ക്ക് അവസരം ലഭിക്കില്ല. കാറ്റഗറി എ, ബിയില്‍ ഉള്‍പ്പെടുന്ന സംവരണ വിഭാഗത്തിന് നറുക്കെടുപ്പില്ലാതെ അവസരം നല്‍കണമെന്നാണ് നിയമം. കേരളത്തിന്‍െറ ക്വോട്ട വര്‍ധിപ്പിച്ചില്ളെങ്കില്‍ കാറ്റഗറി ബിയില്‍ നിന്നുള്ളവരെ കണ്ടത്തെുന്നതിനായി നറുക്കെടുപ്പ് വേണ്ടി വരും.
കേരളത്തിന് പുറമെ ഗുജറാത്തിലും അഞ്ചാം വര്‍ഷക്കാരില്‍ നിലവിലെ ക്വോട്ടപ്രകരം നാലായിരത്തോളം പേര്‍ക്ക് അവസരം ലഭിച്ചേക്കില്ല. കഴിഞ്ഞ വര്‍ഷം ഗുജറാത്തിന് അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം ലഭിക്കുന്നതിനായി 2982 സീറ്റുകള്‍ കൂടുതലായി അനുവദിച്ചിരുന്നു. ഈ മാനദണ്ഡം ഈ വര്‍ഷവും തുടരുകയാണെങ്കില്‍ കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കായി ഒമ്പതിനായിരത്തോളം സീറ്റുകള്‍ അധികമായി വേണ്ടി വരും. അസം, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അധികമായി വരുന്ന ആറായിരത്തോളം സീറ്റില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ഗുജറാത്തിന് കൂടുതല്‍ അനുവദിച്ചത്. ഈ വര്‍ഷവും മൂന്ന് സംസ്ഥാനങ്ങളിലായി ആറായിരത്തോളം സീറ്റുകള്‍ ബാക്കി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കായി 3,000 സീറ്റുകള്‍ അധികമായി വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.