സോളാര്‍: സരിത വീണ്ടും മൊഴി നല്‍കാനത്തെിയില്ല
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ ഇന്നലെയും അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴി നല്‍കാനത്തെിയില്ല. പറഞ്ഞ ദിവസങ്ങളില്‍ എത്താതിരുന്നതിനത്തെുടര്‍ന്ന് വ്യാഴാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് കമീഷന്‍ സരിതയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റു ചില ജോലികള്‍ ഉള്ളതിനാല്‍ ഹാജരാകാനാകില്ളെന്ന് സരിത അഭിഭാഷകന്‍ മുഖേന ഇന്നലെ കമീഷനെ അറിയിച്ചു. 28ന് സരിത ഹാജരാകുമെന്നും അഭിഭാഷകന്‍ സി.ഡി. ജോണി അറിയിച്ചു. എന്നാല്‍, സരിതയുടെ നിലപാടിനെ ജസ്റ്റിസ് ജി. ശിവരാജന്‍ വിമര്‍ശിച്ചു. സരിത ഈ നിലപാട് തുടര്‍ന്നാല്‍ കമീഷന് എങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകും. 21ന് നിര്‍ബന്ധമായും സരിത ഹാജരാകണം. ഇത് സരിതക്കുള്ള അവസാന അവസരമാണെന്നും ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി.
അതേസമയം, കമീഷനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെതിരായ നടപടി അവസാനിപ്പിച്ചു. ഖേദം പ്രകടിപ്പിച്ച് തങ്കച്ചന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ സത്യവാങ്മൂലം കമീഷന്‍ സ്വീകരിച്ചു. കമീഷനെ മന:പൂര്‍വം അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല.
കമീഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലുള്ള വിശ്വാസക്കുറവുമില്ല. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കമീഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ളെന്നും ഉള്‍പ്പെടെ പരാമര്‍ശങ്ങളത്തെുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് കമീഷന്‍ തങ്കച്ചന് നോട്ടീസ് അയച്ചിരുന്നു. 15ന് തമ്പനാനൂര്‍ രവി എം.എല്‍.എയെയും 18ന് കെ.സി. വേണുഗോപാല്‍ എം.പിയുടെ ഡ്രൈവറെയും കമീഷന്‍ വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.