സംസ്ഥാന ലോട്ടറി ടിക്കറ്റ് സ്വകാര്യ പ്രസിൽ അച്ചടിക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റ് സ്വകാര്യ പ്രസിൽ അച്ചടിക്കാൻ ഉത്തരവ്. സർക്കാർ പ്രസുകളുടേയും കെ.ബി.പി.എസിന്‍റെയും അപേക്ഷ മറികടന്നാണ് തീരുമാനം. ഈ സ്ഥാപനങ്ങൾ തങ്ങൾ പുതിയ ലോട്ടറി ടിക്കറ്റുകളും അച്ചടിക്കാൻ തയാറാണെന്നു സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നു. അതിനെ മറികടന്നാണ് ഇപ്പോഴത്തെ ഉത്തരവ്. സിഡ്കോയ്ക്ക് 26%ഒാഹരിയുള്ള പ്രസിനാണ് അച്ചടിക്ക് അനുമതി. നികുതിവകുപ്പ്, കേന്ദ്ര ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. നിലവില്‍ സര്‍ക്കാറിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രസുകളിലാണ് അതീവ സുരക്ഷ ആവശ്യമുള്ള ലോട്ടറി അച്ചടിക്കുന്നത്.
ഈ മാസം നാലിനാണ് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡബ്ല്യൂ ആര്‍ റെഡ്ഡി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സിഡ്കോക്ക് 26 ശതമാനം ഓഹരിയുള്ള സംരംഭമാണെന്ന് കാണിച്ച് പ്രസ്സുടമകള്‍ കഴിഞ്ഞ വര്‍ഷം ലോട്ടറി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. സുരക്ഷാ സംവിധാനങ്ങളും കൂടുതല്‍ ലോട്ടറി അച്ചടിക്കാനുള്ള സംവിധാനങ്ങളും ഈ പ്രസിലുണ്ടെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് കൂടി ലോട്ടറി അച്ചടി നല്‍കണമെന്നായിരുന്നു ആവശ്യം. സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് സ്വകാര്യ പ്രസ്സുകാര്‍ അവകാശപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് കാണിച്ച് ലോട്ടറി വകുപ്പ് ഡയറക്ടര്‍ നികുതി വകുപ്പിന് കത്തുനല്‍കി. എന്നാല്‍ സ്വകാര്യപ്രസില്‍ എല്ലാ സുരക്ഷാ സംവിധാനവുമുണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചെന്നും അത് കൊണ്ട് ലോട്ടറി അച്ചടിക്കാന്‍ അവര്‍ക്ക് കൂടി അനുമതി നല്‍കുകയാണെന്നും കാണിച്ച് നികുതി വകുപ്പ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.