സൗജന്യ വിതരണത്തിന് അരി പണം നല്‍കി വാങ്ങില്ല –റേഷന്‍ ഡീലേഴ്സ്
text_fieldsകൊച്ചി: സൗജന്യ വിതരണ പദ്ധതിക്കുള്ള അരി പണം നല്‍കി വാങ്ങില്ളെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അരി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയാല്‍ വിതരണം ചെയ്യാന്‍ തയാറാണെന്നും അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിലോക്ക് 5.90 രൂപ നിരക്കില്‍ എഫ്.സി.ഐയില്‍ കെട്ടിവെച്ചെങ്കിലെ അരി ലഭിക്കൂ. മുന്‍കൂറായി അടക്കുന്നതിന് പണം ഭക്ഷ്യവകുപ്പിന്‍െറ കൈവശമില്ല. റേഷന്‍ വ്യാപാരികള്‍ മുന്‍കൂര്‍ പണം നല്‍കി അരി വാങ്ങി സൗജന്യമായി വിതരണം ചെയ്യണമെന്നും ചെലവായ പണം പിന്നീട് നല്‍കാമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ തള്ളി. സൗജന്യമായി നല്‍കുന്ന അരിയുടെ വില എപ്പോള്‍, എങ്ങനെ റേഷന്‍ വ്യാപാരികള്‍ക്ക് തരുമെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ക്ക് കമീഷന്‍ കുടിശ്ശികയായി 60 കോടി രൂപയും മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയും സര്‍ക്കാര്‍ നല്‍കാനുണ്ട്. കമീഷന്‍ വര്‍ധിപ്പിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചിട്ടില്ല.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി നല്‍കാനുള്ള ധിറുതി പിടിച്ച തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. നിലവില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ള 20 ലക്ഷം കുടുംബങ്ങളില്‍ ആറുലക്ഷവും അനര്‍ഹരാണ്. അര്‍ഹതാ പട്ടികയിലുള്ള 14 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുമില്ല. 17 വര്‍ഷം മുമ്പ് തയാറാക്കിയ ദാരിദ്ര്യരേഖ പട്ടികപ്രകാരമുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ക്കാണ് സൗജന്യ അരി നല്‍കുന്നത്. 36 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ അരി നല്‍കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. പിന്നീട് 20 ലക്ഷം കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തി. അര്‍ഹരെ കണ്ടത്തൊതെയുള്ള തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുക, പദ്ധതിപ്രകാരം മുന്‍ഗണന പട്ടിക തയാറാക്കുക, പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിന് അടൂരില്‍ നടക്കും. സമ്മേളനം മന്ത്രി അടൂര്‍ പ്രകാശും സമരപ്രഖ്യാപന സമ്മേളനം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഉദ്ഘാടനം ചെയ്യും. ‘ഭക്ഷ്യസുരക്ഷ പദ്ധതി നേട്ടങ്ങളും കോട്ടങ്ങളും’ വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പി.എം. ഷാജഹാന്‍, പി.ജി. സജീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.