മാധ്യമ പ്രവർത്തകക്കെതിരായ പരാമർശത്തിൽ ഖേദമില്ലെന്ന് മേജർ രവി
text_fieldsകൊച്ചി: മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകൻ മേജർ രവി. ഒരു ചാനലിനേയോ വ്യക്തിയെയോ പേരെടുത്ത് താൻ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒാൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണ്. വിവാദചാനൽ ചർച്ച മുഴുവനായും താൻ കണ്ടിട്ടില്ല. വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. പരാമർശത്തിൽ ഖേദിക്കുന്നില്ലെന്നും രവി വ്യക്തമാക്കി. ദുർഗാദേവിയെ ലൈംഗിക തൊഴിലാളിയെന്ന് മാധ്യമപ്രവർത്തക പറഞ്ഞിട്ടുണ്ടെങ്കിൽ അവരും ആ സംസ്കാരത്തിൽ ഉള്ളവരെന്നാണ് താൻ പറഞ്ഞത്. ഒരു സത്രീക്ക് അങ്ങനെ പറയാമെങ്കിൽ എന്റെ പ്രതികരണവും അങ്ങനെയായിരിക്കും. ദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ദയവുചെയ്ത് എല്ലാവരും ഒഴിവാക്കണം. ഒരു സമൂഹത്തെ മൊത്തം തെറി വിളിക്കുന്നതിനു തുല്യമാണ് ദൈവങ്ങളെക്കുറിച്ച് പറയുന്നതെന്നും മേജർ രവി വ്യക്തമാക്കി.
കവി അക്കിത്തം നവതിയാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മേജർരവി സിന്ധു സൂര്യകുമാറിനെതിരെ വിവാദപരാമർശം നടത്തിയത്. ദുര്‍ഗാ ദേവിയെ അതിക്ഷേപിച്ച സിന്ധു സൂര്യകുമാറിനെ അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്നാണ് മേജര്‍ രവി പറഞ്ഞത്. ഈ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി പേർ മേജർ രവിയെ എതിർത്ത് രംഗത്തെത്തുകയും ചെയ്തു. ചാനല്‍ ചർച്ചക്കിടെ ദുര്‍ഗാ ദേവിയെ അതിക്ഷേപിച്ചെന്നാരോപിച്ച് സിന്ധു സൂര്യകുമാറിനെതിരെ നേരത്തേ സംഘപരിവാര്‍ സംഘടനകൾ വധഭീഷണി മുഴക്കിയിരുന്നു.
SindhuSooryakumar ന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്ന് Major Ravi
Posted by ചിരിയും ചിന്തയും on Saturday, 12 March 2016
"I don't know who you are. But I will find you and will spit on you" B|#icuchalu #currentaffairsCredits: Sajim Shah©ICU
Posted by International Chalu Union - ICU on Sunday, 13 March 2016
വന്നു വന്നു പേര് പോലും പറയാൻ പറ്റാതായി :p#icuchalu #currentaffairs Credits: Rahees KM ©ICU
Posted by International Chalu Union - ICU on
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.