അതിരപ്പിള്ളി പദ്ധതിക്കെതിരെ വാഴച്ചാലില്‍ വൃക്ഷങ്ങള്‍ക്ക് സ്നേഹവലയം
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിക്കെതിരെ പരിസ്ഥിതി സ്നേഹികളും കാടരും ഒത്തുചേര്‍ന്നു. വാഴച്ചാലില്‍ പദ്ധതിക്കുവേണ്ടി വെട്ടാന്‍ അടയാളപ്പെടുത്തിയ വൃക്ഷങ്ങള്‍ക്ക് അവര്‍ സ്നേഹവലയം തീര്‍ത്തു. മരങ്ങള്‍ വെട്ടിനശിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് പ്രതിജ്ഞയെടുത്തു.
വന്‍കിട ഡാമുകള്‍ക്കെതിരെയുള്ള പ്രതിരോധദിനത്തോടനുബന്ധിച്ചാണ് ചാലക്കുടിപ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സ്നേഹവലയം തീര്‍ത്തത്.
വനാവകാശനിയമമനുസരിച്ച് വനങ്ങളുടെ സംരക്ഷണത്തിന്‍െറ ഉത്തരവാദിത്തമുള്ള ആദിവാസികളടക്കം വിവിധ പ്രദേശങ്ങളില്‍നിന്നത്തെിയ 500ല്‍പരം പേര്‍ വാഴച്ചാലില്‍നിന്ന് ഡാം കെട്ടുന്ന ഇരുമ്പുപാലം വരെ ജാഥയായി സഞ്ചരിച്ചു. അതിനുശേഷമാണ് പദ്ധതിക്കായി അടയാളപ്പെടുത്തിയ മരങ്ങള്‍ക്ക് സ്നേഹവലയം തീര്‍ത്തത്. ഡോ. ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം വൈസ് ചെയര്‍മാന്‍ കെ.കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആദിവാസി നേതാക്കളായ കെ. ഗീത, ബാലകൃഷ്ണന്‍, ചാലക്കുടി നഗരസഭ ചെയര്‍പേഴ്സന്‍ ഉഷ പരമേശ്വരന്‍, യൂജിന്‍ മൊറേലി, മിര്‍സാദ് റഹ്മാന്‍, ടി.യു. രാധാകൃഷ്ണന്‍, ജേക്കബ് വടക്കുഞ്ചേരി, എം.ഐ. വര്‍ഗീസ്, കെ.എം. വിനു, ഇ.എം. സതീശന്‍, രാജന്‍, ജിജന്‍ മത്തായി, കെ.എ. ഹരിനാരായണന്‍, ടി.വി. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ജനാരോഗ്യ, നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍, സഞ്ചാരി, വൃക്ഷസംരക്ഷണ സമിതി, എറണാകുളം നേച്വര്‍ ക്ളബ്, കേരള പരിസ്ഥിതി ഐക്യവേദി, മലപ്പുറം ഫോട്ടോഗ്രാഫേഴ്സ് തുടങ്ങി പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.