ആര്‍.എസ്.എസ്-ബി.ജെ.പി സംഘം കാര്‍ തകര്‍ത്ത് യാത്രക്കാരെ ആക്രമിച്ചു
text_fieldsതലശ്ശേരി: തെറ്റായ ദിശയില്‍ വന്ന ബസിന് സൈഡ് കൊടുത്തില്ളെന്നാരോപിച്ച് ബസിലുണ്ടായിരുന്ന ആര്‍.എസ്.എസ്-ബി.ജെ.പി സംഘം കാര്‍ അടിച്ചുതകര്‍ത്ത് യാത്രക്കാരെ ആക്രമിച്ചു.
ദേശീയപാതയില്‍ ധര്‍മടം കൊടുവള്ളിയില്‍ തിങ്കളാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ മുഴപ്പിലങ്ങാട് കുളംബസാറിലെ റൈഹാനാസില്‍ നവാസ് (32), സുല്‍ഫത്ത് മഹലില്‍ അഫ്സല്‍ (26) എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാര്‍ച്ചിനായി കെ.എല്‍ 58 പി. 6900 നമ്പര്‍ സ്വകാര്യ ബസില്‍ പോവുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
തലശ്ശേരി ഭാഗത്തേക്ക് കെ.എല്‍ 58 ബി. 8070 നമ്പര്‍ മാരുതി വാഗണ്‍ ആര്‍ കാറില്‍ വരുകയായിരുന്നു നവാസും അഫ്സലും. മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിലത്തെിയ സ്വകാര്യ ബസ് തങ്ങളുടെ കാറിന് മുന്നില്‍ നിര്‍ത്തി വാക്കേറ്റം നടത്തുകയും ബസില്‍ നിന്നിറങ്ങിവന്നവര്‍ കാര്‍ അടിച്ചുതകര്‍ക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു. കാറിന്‍െറ താക്കോലും അഫ്സല്‍ സുഹൃത്തിന് നല്‍കാനായി വെച്ച 25,000 രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. വടക്കുമ്പാട് സര്‍വിസ് സഹകരണ ബാങ്കിന്‍െറ കൊടുവള്ളി ശാഖയിലെ സി.സി.ടി.വിയില്‍ ബസ് തെറ്റായ ദിശയില്‍ നിര്‍ത്തുന്നതിന്‍െറയും കാറിലുള്ളവരെ മര്‍ദിക്കുന്നതിന്‍െറയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് ധര്‍മടം പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എന്‍. സന്തോഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തത്തെുമ്പോഴേക്കും ബസ് കണ്ണൂരിലേക്ക് പോയി. ബാങ്കിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. 20ഓളം പേര്‍ ബസില്‍ നിന്നിറങ്ങിയതായി ദൃശ്യങ്ങളില്‍ കാണാം. ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് ധര്‍മടം സ്റ്റേഷനിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.