ഗുരുവായൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പൊലീസില്ല; ആര്‍.പി.എഫ് പേരിന് മാത്രം
text_fieldsഗുരുവായൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിക്കുനേരെ നടന്ന പീഡനശ്രമത്തിന് തണലായത് റെയില്‍വേയുടെ സുരക്ഷാ സംവിധാനങ്ങളിലെ അനാസ്ഥ. സാമൂഹികവിരുദ്ധര്‍ക്ക് യഥേഷ്ടം വിഹരിക്കാവുന്ന സാഹചര്യമാണ് ഗുരുവായൂര്‍ സ്റ്റേഷനിലുള്ളത്. റെയില്‍വേ പൊലീസില്ലാത്ത ഇവിടെ ആകെയുള്ളത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) മാത്രമാണ്. റെയില്‍വേ പൊലീസ് സംവിധാനം ഗുരുവായൂരില്‍ ഇല്ല. ആറ് ആര്‍.പി.എഫുകാരാണ് വേണ്ടതെങ്കിലും പലപ്പോഴും ഒരാളെ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്. പീഡനശ്രമം നടന്ന തിങ്കളാഴ്ച ഒരു വനിത കോണ്‍സ്റ്റബിള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടിക്കറ്റ് പരിശോധനാ സ്ക്വാഡിലെ രണ്ട് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി സംഭവസമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് മാത്രം.
അലഞ്ഞുനടക്കുന്ന പല കുറ്റവാളികളും ഇപ്പോള്‍ താവളമാക്കുന്നത് റെയില്‍വേ സ്റ്റേഷനും പരിസരവുമാണ്. പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന ദേവസ്വം വക തിരുത്തിക്കാട്ട്പറമ്പും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. പരിമിതമായ അധികാരങ്ങള്‍ മാത്രമുള്ള ആര്‍.പി.എഫിന് കാര്യമായൊന്നും ഇവിടെ ഇടപെടാനാകുന്നില്ല. ഇവര്‍ക്ക് ഒരു എയ്ഡ് പോസ്റ്റ്പോലും സ്റ്റേഷനില്‍ ഇല്ല. നിലവിലുള്ള ആര്‍.പി.എഫിനെതന്നെ ഗുരുവായൂരില്‍നിന്ന് പിന്‍വലിക്കാനും ആലോചന നടക്കുന്നുണ്ട്. ലോക്കല്‍ പൊലീസിന് കൈകാര്യം ചെയ്യാനുള്ള കാര്യങ്ങളേ ഗുരുവായൂരിലുള്ളൂ എന്ന ചിന്തയാണ് ഇതിന് പിന്നില്‍. ഗൗരവമുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ റെയില്‍വേ പൊലീസ് വേണമെന്നിരിക്കെ ഗുരുവായൂരില്‍ ഇത്തരം ആവശ്യം വരുമ്പോള്‍ പിടികൂടുന്നവരെ തൃശൂരിലത്തെിക്കുകയാണ് ചെയ്യുന്നത്.
പലപ്പോഴും ഗുരുവായൂരില്‍നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ വനിതാ കമ്പാര്‍ട്ടുമെന്‍റില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാവാറില്ല. പലപ്പോഴും പുരുഷന്മാര്‍ ഇവിടെ കയറാറുമുണ്ട്. തിങ്കളാഴ്ച നടന്ന സംഭവം ട്രെയിന്‍ പുറപ്പെട്ട ശേഷമാണെങ്കില്‍ മറ്റ് കമ്പാര്‍ട്ടുമെന്‍റിലെ യാത്രക്കാര്‍ക്ക് സഹായത്തിനത്തൊന്‍ കഴിയില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.