പാണ്ടിക്കാട്ട് ലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
text_fields
പാണ്ടിക്കാട്: അപകടം തുടര്‍ക്കഥയായ പാണ്ടിക്കാട്ട് തിങ്കളാഴ്ച ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവറും ക്ളീനറും മരിച്ചു. പാണ്ടിക്കാട്-മഞ്ചേരി റോഡില്‍ വലിയാത്രപ്പടിയില് ടിപ്പര്‍ ലോറിയും സിമന്റ് കയറ്റിവന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ പന്തല്ലൂര്‍ ആമക്കാട് കിടങ്ങയം സ്വദേശി പാറക്കല്‍ ജംഷീര്‍ (29), ക്ളീനര്‍ പന്തല്ലൂര്‍ മില്ലുംപടി മാഞ്ചേരിക്കാടന് അബു സാലിം (29) എന്നിവരാണ് മരിച്ചത്. ടോറസ് ലോറി ഡ്രൈവര്‍ മധുര തേക്കുവാസല് സ്വദേശി അലക്സിനെ (30) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് ഭാഗത്ത് വെട്ടുകല്ല് ഇറക്കി പന്തല്ലൂരിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ എതിരെ അമിതവേഗതയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു. കോഴിക്കോട്ട് സിമന്റ് ഇറക്കി തിരുച്ചിയിലേക്ക് മടങ്ങുകയായിരുന്നു ടോറസ്.
മരിച്ച ജംഷീറിന്െറ പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ജിംഷാദ്, ജസീന, ജംഷീന, ശിഫ്ന ബാനു. മരിച്ച അബു സാലിമിന്‍െറ പിതാവ്: മുഹമ്മദ്. ഭാര്യ: ശഹര്‍ബാനു പുല്പറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.